Posted On
date_range Updated On
date_range ഇന്ത്യൻ ടീം കിറ്റ് സ്പോൺസർഷിപ്പിന് പ്യൂമയും അഡിഡാസും
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ജഴ്സി സ്പോൺസർഷിപ്പിനായി ലോകപ്രശസ്ത സ്പോർട്സ് ഗുഡ്സ് നിർമാതാക്കളായ പ്യൂമയും അഡിഡാസും രംഗത്ത്. നിലവിലെ സ്പോൺസർമാരായ 'നൈകി' കരാർ പുതുക്കാൻ വിസമ്മതിച്ചതോടെയാണ് ബി.സി.സി.െഎ പുതിയ കിറ്റ് സ്പോൺസർമാരെ തേടിയത്. 2016-20 വർഷത്തേക്ക് 370 കോടി രൂപക്കാണ് നൈകി സ്പോൺസർമാരായത്.
പ്യൂമ ടെൻഡർ ഇൻവിറ്റേഷൻ സ്വീകരിച്ചതായി ബി.സി.സി.െഎ ഉദ്യോഗസ്ഥൻ അറിയിച്ചു. പിന്നാലെ, അഡിഡാസും രംഗത്തെത്തി. പ്യൂമ ഏതാനും വർഷമായി െഎ.പി.എല്ലിെൻറ ഭാഗമാണ്. മുൻ കരാറിനെക്കാൾ കുറഞ്ഞ തുകക്കാണ് ഇക്കുറി 'ബിഡ്' ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.