തിരിച്ചടിച്ച് ഇന്ത്യ; ന്യൂസിലൻഡിന്‍റെ ഒന്നാം ഇന്നിങ്സ് 62 റൺസിലൊതുങ്ങി

മു​ംബൈ: രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ് ബാറ്റിങ് നിര. ഇന്ത്യയുടെ പത്ത്​ വിക്കറ്റും വീഴ്​ത്തി അജാസ് പട്ടേൽ നടത്തിയ ചരിത്ര നേട്ടത്തെ നിരാശപ്പെടുത്തുന്നതായിരുന്നു ന്യൂസിലാൻഡ് ബാറ്റർമാരുടെ പ്രകടനം. ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറായ 325 റൺസിനെതിരെ കളത്തിലിറങ്ങിയ ന്യൂസിലൻഡ് 28.1 ഓവറിൽ 62 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

ഇന്ത്യക്ക് 263 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. രവിചന്ദ്രൻ അശ്വിൻ നാലു വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് മൂന്നും അക്സർ പട്ടേൽ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും നേടി. ന്യൂസിലാൻഡ് നിരയിൽ ടോം ലഥാമും (10), കെയ്ൽ ജമീസണും (17) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യൻ വംശജനായ അജാസ് പട്ടേലിന്‍റെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 325 റൺസിലൊതുക്കിയത്.

നാലുവിക്കറ്റിന്​ 221 റൺസെന്ന നിലയിലാണ്​ ഇന്ത്യ രണ്ടാം ദിനം ബാറ്റിങ്​ ആരംഭിച്ചത്​. അജാസിന്‍റെ ബോളിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് പിടിച്ചുനിൽക്കാനായില്ല. 47.5 ഓവറിൽ 119 റൺസ്​ വഴങ്ങിയാണ് അജാസ്​ പത്ത്​ വിക്കറ്റ്​ വീഴ്​ത്തിയത്​. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ, ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ നാലു ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെടുത്തിട്ടുണ്ട്.

Tags:    
News Summary - Indian Bowlers Shine As New Zealand Crumble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.