ഇന്ത്യയോ ന്യൂസിലൻഡോ അതോ സമനിലയോ; കാൺപൂർ ടെസ്റ്റ്​ ആവേശകരമായ അന്ത്യത്തിലേക്ക്​

കാൺപൂർ: ഇന്ത്യ ന്യൂസിലൻഡ്​ കാൺപൂർ ക്രിക്കറ്റ്​ ടെസ്റ്റ്​ ആവേശകരമായ അന്ത്യത്തിലേക്ക്​. അഞ്ചാം ദിനം ഏകദേശം 40 ഓവർ മാത്രം ശേഷിക്കേ എന്തും സംഭവിക്കാമെന്ന നിലയിലാണ് കാര്യങ്ങൾ​.164 റൺസ്​ കൂടി നേടാനായാൽ കിവീസിന്​ പരമ്പരയിൽ 1-0ത്തിന്​ മുന്നിലെത്താം. അതേ സമയം ഏഴുവിക്കറ്റ്​ കൂടി നേടാനായാൽ ഇന്ത്യക്കും വെന്നിക്കൊടി പാറിക്കാം. നായകൻ കെയ്​ൻ വില്യംസണും (22) റോസ്​ ടെയ്​ലറുമാണ് (പൂജ്യം)​ ക്രീസിൽ.

അവസാന ദിവസം ഒമ്പത്​ വിക്കറ്റ്​ കൈയിലിരിക്കേ 280 റൺസ്​ ലക്ഷ്യമിട്ടാണ്​ ന്യൂസിലൻഡിന്​ ക്രീസിലെത്തിയത്​. ടോം ലഥാമും (4) വില്യം സേമാർവില്ലുമായിരുന്നു (0) പാഡുകെട്ടി ഇറങ്ങിയത്​. ആദ്യ സെഷനിൽ തന്നെ വിക്കറ്റ്​ വീഴ്​ത്തി സന്ദർശകരെ സമ്മർദത്തിലാക്കാമെന്നുള്ള ഇന്ത്യയുടെ ആഗ്രഹം പക്ഷേ പൂവണിഞ്ഞില്ല. ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാരെ കിവികൾ സധൈരയം നേരിട്ടു. ഉച്ചഭക്ഷണത്തിന്​ പിരിയു​േമ്പാൾ ഒന്നിന്​ 79 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ.

എന്നാൽ ലഞ്ച്​ കഴിഞ്ഞെത്തിയ ആദ്യ ഓവറിൽ തന്നെ സോമർവിലിനെ (36) ശുഭ്​മാൻ ഗില്ലിന്‍റെ കൈകളിലെത്തിച്ച്​ ഉമേഷ്​ യാദവ്​ ഇന്ത്യക്ക്​ ആദ്യ ​േബ്രക്ക്​ത്രൂ നൽകി. ശേഷം നായകൻ കെയ്​ൻ വില്യംസണിനെ കൂട്ടുപിടിച്ച്​ ലഥാം രക്ഷപ്രവർത്തനം തുടങ്ങി. 46.3 ഓവറിൽ കിവീസ്​ സ്​കോർ 100 കടന്നു. ഇതിനിടെ ലഥാം മത്സരത്തിലെ തന്‍റെ രണ്ടാമത്തെ അർധസെഞ്ച്വറി തികച്ചു.

അർധസെഞ്ച്വറി തികച്ചതിന്​ പിന്നാലെ അശ്വിന്‍റെ പന്തിൽ ലഥാം (52) മടങ്ങി. കിവീസ്​ മത്സരം സമനിലയിലാക്കാൻ ശ്രമിക്കുമോ അതോ ജയിക്കാൻ നോക്കുമോ എന്നതിന്​ അനുസരിച്ചാകും മത്സരഫലം.

Tags:    
News Summary - India vs New Zealand kanpur test into thrilling climax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.