മിച്ചൽ മാർഷും സുര്യകുമാറും ടോസിനിടെ

ഒന്നാം ടി20: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ആസ്ട്രേലിയ; വിക്കറ്റിനു പിന്നിൽ സഞ്ജു തന്നെ

കാൻബറ: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ച‍ൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യൻ നിരയിൽ ഓപ്പണർമാരാകുമ്പോൾ തിലക് വർമ, സഞ്ജു സാംസൺ എന്നിവരും ബാറ്റിങ് കരുത്താകും. റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൻ‌ സുന്ദർ, അർഷ്ദീപ് സിങ് എന്നിവര്‍ക്ക് ബെഞ്ചിലാണു സ്ഥാനം. അക്ഷർ പട്ടേലിനും വരുൺ ചക്രവർത്തിക്കുമൊപ്പം, കുൽദീപ് യാദവും സ്പിൻ ബോളറായി ടീമിലെത്തി.

ട്വന്റി20 ക്രിക്കറ്റിൽ സമീപകാലത്തെ മിന്നും ഫോം ഓസ്ട്രേലിയയിലും ആവർത്തിക്കാൻ ഉറപ്പിച്ചാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം എത്തുന്നത്. നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്കു ത​ന്നെ​യാ​ണ് മേ​ൽ​ക്കൈ. അ​ടു​ത്തി​ടെ ഏ​ഷ്യ ക​പ്പി​ലും ടീം ​അ​നാ​യാ​സം കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് പ​ദ​വി​യു​റ​പ്പി​ച്ചി​രു​ന്നു. ഒ​റ്റ​ക്ക​ളി പോ​ലും തോ​ൽ​ക്കാ​തെ​യാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്റി​ൽ ടീ​മി​ന്റെ ജൈ​ത്ര​യാ​ത്ര.

ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക​ക​പ്പ് നേ​ടി​യ ശേ​ഷം ടീം ​മൂ​ന്ന് ക​ളി​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ​യും തോ​ൽ​വി​യ​റി​ഞ്ഞ​ത്. നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നു കീ​ഴി​ലാ​കു​മ്പോ​ൾ റെ​ക്കോ​ഡു​ക​ൾ​ക്ക് പി​ന്നെ​യും മ​ധു​രം കൂ​ടും. ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ന് കൂ​ടു​ത​ൽ മൂ​ർ​ച്ച ന​ൽ​കി ജ​സ്പ്രീ​ത് ബും​റ തി​രി​ച്ചു​വ​രു​ന്നു​ണ്ട്. ബൗ​ളി​ങ്ങി​ൽ ബും​റ​ക്കൊ​പ്പം വ​രു​ൺ ച​ക്ര​വ​ർ​ത്തി, കു​ൽ​ദീ​പ് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ൽ, അ​ർ​ഷ്ദീ​പ് സി​ങ് എ​ന്നി​വ​രു​മു​ണ്ട്. 

ഇ​തൊ​ക്കെ​യാ​കു​മ്പോ​ഴും സൂ​ര്യ​കു​മാ​ർ യാ​ദ​വ് ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ തി​ള​ങ്ങു​മ്പോ​ഴും വ്യ​ക്തി​ഗ​ത സ്കോ​ർ ഈ ​വ​ർ​ഷം താ​ഴോ​ട്ടാ​ണെ​ന്ന വി​ഷ​യ​മു​ണ്ട്. 2025ൽ 10 ​ഇ​ന്നി​ങ്സു​ക​ളി​ലാ​യി താ​രം ആ​കെ നേ​ടി​യ​ത് 100 റ​ൺ​സാ​ണ്, ശ​രാ​ശ​രി 11 റ​ൺ​സ്. അ​ഭി​ഷേ​ക് ശ​ർ​മ​യെ പോ​ലെ പു​തു​നി​ര​ക്ക് കം​ഗാ​രു മ​ണ്ണി​ൽ കൂ​ടു​ത​ൽ തി​ള​ങ്ങാ​നാ​യാ​ൽ കാ​ര്യ​ങ്ങ​ൾ ശു​ഭ​മാ​കും.

  • ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മന്‍ ഗില്‍, തിലക് വർമ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
  • ആസ്ട്രേലിയ പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഒവൻ, മാർകസ് സ്റ്റോയ്നിസ്, ജോഷ് ഫിലിപ്, സേവ്യർ ബാർട്‍ലെറ്റ്, നേഥൻ എലിസ്, മാത്യു കുനേമൻ, ജോഷ് ഹെയ്‍സൽവുഡ്.
Tags:    
News Summary - India vs Australia First T20I Toss India to Ba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.