ദുബൈ: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ ഇന്ത്യ അവസാന കളിയിൽ വെള്ളിയാഴ്ച ശ്രീലങ്കയെ നേരിടും. രണ്ട് കളിയും തോറ്റ് ലങ്ക പുറത്തായതിനാൽ ഫലം അപ്രസക്തമാണെങ്കിലും സമ്പൂർണ ജയവുമായി കലാശപ്പോരിനിറങ്ങാനുള്ള തയാറെടുപ്പിലാണ് സൂര്യകുമാർ യാദവും സംഘവും.
ഏഷ്യ കപ്പിൽ അപരാജിത യാത്ര തുടരുന്ന നിലവിലെ ചാമ്പ്യന്മാർ കഴിഞ്ഞ ദിവസം നടന്ന കളിയിൽ ബംഗ്ലാദേശിനെ 41 റൺസിന് തോൽപിച്ചാണ് ഫൈനലിൽ ഇടംപിടിച്ചത്. അതേസമയം, സൂപ്പർ ഫോറിൽ പുറത്തായെങ്കിലും ആശ്വാസജയം നേടി മടങ്ങാനാണ് ലങ്കയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.