സഞ്ജുവി​നെ പുറത്തിരുത്തി, പന്ത് വീണ്ടും പരാജയം; തകർന്നടിഞ്ഞ് ഇന്ത്യ

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 219ന് പുറത്ത്. 64 പന്തിൽ 51 റൺസെടുത്ത വാഷിങ്ടൺ സുന്ദറും 59 പന്തിൽ 49 റൺസെടുത്ത ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യൻനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തി ഒരിക്കൽ കൂടി ഋഷബ് പന്തിന് അവസരം നൽകിയ ടീം അധികൃതർക്ക് ഒരിക്കൽ കൂടി പിഴച്ചു. 16 പന്തിൽ 10 റൺസ് മാത്രമാണ് താരം നേടിയത്. ശിഖർ ധവാൻ (28) ശുഭ്മാൻ ഗിൽ(13), സൂര്യകുമാർ യാദവ്(6), ദീപക് ഹൂഡ(12), ദീപക് ചാഹർ (12), യുസ് വേന്ദ്ര ചാഹൽ (എട്ട്), അർഷ്ദീപ് സിങ് (ഒമ്പത്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ഉമ്രാൻ മാലിക് റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.

ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ സന്ദർശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ആദം മിൽനെ, ഡാറിൽ മിച്ചൽ എന്നിവർ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ടിം സൗത്തി രണ്ടും ലോക്കി ഫെർഗൂസൻ, മിച്ചൽ സാൻഡ്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ കളിയിൽ ജയിച്ച ആതിഥേയർ പരമ്പര‍യിൽ മുന്നിലാണ്. രണ്ടാമത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യത തടഞ്ഞത്. ട്വന്റി 20 പരമ്പരയിലെ മൂന്നിൽ രണ്ട് കളികളും ഉപേക്ഷിച്ചപ്പോൾ ഒരെണ്ണം ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു.

Tags:    
News Summary - India-Newzeland one day match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.