റാഞ്ചി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നു മത്സര ട്വൻറി20 പരമ്പരയിലെ രണ്ടാം പോരാട്ടം വെള്ളിയാഴ്ച റാഞ്ചിയിൽ നടക്കും. വൈകീട്ട് ഏഴിനാണ് കളി. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യക്ക് ഇന്നും കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. കിവീസിന് പരമ്പരയിൽ നിലനിൽക്കണമെങ്കിൽ ജയം അനിവാര്യമാണ്.
നവനായകൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിെൻറയും ആദ്യ കളിയിലെ ബാറ്റിങ് ഫോം ഇന്ത്യക്ക് ആത്മവിശ്വാസമേകും. ടീമിനെ ജയത്തിലെത്തിക്കുന്നത് വരെ ക്രീസിൽ തുടർന്നെങ്കിലും താളം കണ്ടെത്താൻ വിഷമിച്ച ഋഷഭ് പന്തിെൻറ ഫോം ടീമിനെ കുഴക്കുന്നുണ്ട്. പന്തും ഏറക്കാലത്തിനുശേഷം ടീമിലെത്തിയ ശ്രേയസ് അയ്യരും ഫോമിലായാൽ ഇന്ത്യക്ക് പേടിക്കാനില്ല. പുതുതാരം വെങ്കിടേഷ് അയ്യരിലും ടീമിന് പ്രതീക്ഷയുണ്ട്.
ബൗളിങ്ങിൽ ഭുവനേശ്വർ കുമാറിെൻറയും രവിചന്ദ്ര അശ്വിെൻറയും ഫോമിലേക്കുള്ള മടങ്ങിവരവ് ശുഭസൂചനയാണ്.
കഴിഞ്ഞ കളിയിൽ ഇവർക്കൊപ്പമിറങ്ങിയ മുഹമ്മദ് സിറാജ്, ദീപക് ചഹാർ, അക്സർ പട്ടേൽ എന്നിവർ തന്നെയാവും ഇന്നും ടീമിൽ എന്നാണ് സൂചന. കെയ്ൻ വില്യംസണിെൻറ അഭാവത്തിൽ ടിം സൗത്തി തന്നെയാവും കിവീസിനെ രണ്ടാം കളിയിലും നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.