ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ; മുൻ ഇംഗ്ലണ്ട് താരം ഗ്രേം സ്വാനിന്‍റെ പ്രസ്താവന വിവാദത്തിൽ

ജൂൺ 20 ന് നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെ കുറിച്ച് മുൻ ഇംഗ്ലണ്ട് താരം ഗ്രേം സ്വാൻ നടത്തിയ പ്രസ്താവന വിവാദത്തിൽ. ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പര ഓസ്‌ട്രേലിയെക്കെതിരെയുള്ള ആഷസ് ടെസ്റ്റിന് മുമ്പുള്ള ഇംഗ്ലണ്ടിന്റെ തയ്യാറെടുപ്പ് മത്സരങ്ങളാണെന്നായിരുന്നു ഗ്രേം സ്വാനിന്റെ പ്രസ്താവന. ഗ്രേം സ്വാന്‍റെ പ്രസ്താവന ഇന്ത്യയെ വിലകുറച്ച് കാണുന്ന അഭിപ്രായ പ്രകടനമാണെന്നാണ് ആരാധക വിമർശനം.

അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റാണെന്ന രീതിയിലും പരമ്പരയെ ലോകം ഉറ്റുനോക്കുന്നുണ്ട്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി വിമാനം കയറുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ് ;

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

Tags:    
News Summary - India-England Test series; Former England player Graeme Swann's statement in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.