അർധ സെഞ്ച്വറി നേടിയ ഷർദുൽ താക്കൂറിന്റെ ബാറ്റിങ്

ഇന്ത്യ 296 റൺസിന് പുറത്ത്; ഒസീസിന് 173 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്

ലണ്ടൻ: ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 296 റൺസിലവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 469 റൺസെടുത്ത ആസ്ട്രേലിയക്ക് 173 റൺസിന്റെ ലീഡാണുള്ളത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയെ അജിങ്ക്യ രഹാനെയും ഷർദുൽ താക്കൂറും ചേർന്നാണ് ഫോളോ ഓൺ ഭീഷണിയിൽ നിന്ന് ഒഴിവാക്കിയത്.

89 റൺസെടുത്ത രഹാനെ പാറ്റ് കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. അർധ സെഞ്ച്വറി പൂർത്തിയാക്കിയ (51) ഷർദുൽ താക്കൂർ കാമറൂൺ ഗ്രീനിന്റെ പന്തിൽ പുറത്താകുകയായിരുന്നു. ശ്രീകർ ഭരത് 5ഉം ഉമേഷ് യാദവ് 5 ഉം മുഹമ്മദ് ഷമി 13 ഉം റൺസെടുത്ത് പുറത്തായി. റൺസൊന്നും എടുക്കാതെ മുഹമ്മദ് സിറാജ് പുറത്താവാതെ നിന്നു. പാറ്റ് കമ്മിൻസ് മൂന്നും മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയക്ക് 4 ഓവറിൽ രണ്ട് റൺസെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജിന്റെ പന്തിൽ ഡേവിഡ് വാർണറാണ്(1) പുറത്തായത്. 

Tags:    
News Summary - India 296 out; 173 runs first innings lead for Aussies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.