അക്​സർ പ​േട്ടലിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ

നാലുവിക്കറ്റ്​ നഷ്​ടമായി; ഇന്ത്യക്കെതിരെ പിങ്ക്​ബാൾ ടെസ്റ്റിൽ ഇംഗ്ലണ്ട്​ പതറുന്നു

അഹ്​മദാബാദ്​: ഇന്ത്യ-ഇംഗ്ലണ്ട്​ മൂന്നാം ക്രിക്കറ്റ്​ ടെസ്റ്റിൽ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ഇംഗ്ലണ്ട്​ പതറുന്നു. ഡേ-നൈറ്റ്​ ടെസ്റ്റിന്‍റെ ഒന്നാം ദിനം ചായക്ക്​ പരിയു​േമ്പാൾ നാലിന്​ 81 റൺസെന്ന നിലയിലാണ്​ ഇംഗ്ലണ്ട്​. ബെൻ സ്​റ്റോക്​സും (6) ഒലി പോപ്പുമാണ് (1)​ ​ക്രീസിൽ.

ജാക്ക്​ ക്രൗളി (53) നേടിയ അർധശതകം മാത്രമാണ്​ ആദ്യ സെഷനിൽ ഇംഗ്ലണ്ടിന്​ ഓർമിക്കാനുള്ളത്​. 100ാം ടെസ്റ്റിനിറങ്ങിയ പേസർ ഇശാന്ത്​ ശർമയാണ്​ ഓപണർ ഡോം സിബ്​ലിയെ പൂജ്യത്തിന്​ പുറത്താക്കി വിക്കറ്റ്​ വേട്ടക്ക്​ തുടക്കമിട്ടത്​.

സ്​പിന്നർമാർ ശേഷിക്കുന്ന മൂന്ന്​ വിക്കറ്റുകൾ സ്വന്തമാക്കി. ക്രൗളിയെയും ജോണി ബെയർസ്​റ്റോയെയും (0) അക്​സർ പ​േട്ടൽ വിക്കറ്റിന്​ മുന്നിൽ കുടുക്കുകയായിരുന്നു. നായകൻ ജോ റൂട്ട്​ (17) അശ്വിന്‍റെ പന്തിൽ സമാനമായി മടങ്ങി.

രണ്ടിന്​ 27 റൺസെന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റിൽ 47 റൺസ്​ ചേർത്ത്​ റൂട്ട്​-ക്രൗളി സഖ്യമാണ്​ നേരെനിർത്തിയത്​.

പരമ്പരയിലെ ആദ്യ രണ്ട്​ മത്സരങ്ങളിൽ ഒാരോ വിജയങ്ങളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്​. ലോകടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനൽ ബെർത്ത്​ സ്വന്തമാക്കാൻ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്​. ഒരു ജയവും സമനിലയുമുണ്ടെങ്കിൽ ഇന്ത്യക്ക്​ ന്യൂസിലൻഡിനെതിരെ ഫൈനൽ ബെർത്തുറപ്പിക്കാം.

Tags:    
News Summary - IND vs ENG 3rd Test: england 4 down for 81 on tea first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.