​ഇന്ത്യയെ 'ബെസ്സി'ടിച്ചു; ഇംഗ്ലണ്ട്​ ഡ്രൈവിങ്​ സീറ്റിൽ

ചെന്നൈ: ഇംഗ്ലണ്ടിന്‍റെ ഒന്നാമിങ്​സിലെ റൺമല കയറാ​െനാരുങ്ങിയ ഇന്ത്യ മുടന്തി മുന്നേറുന്നു. 578 റൺസ്​ പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്നാംദിനം കളിനിർത്തു​േമ്പാൾ 257 റൺസിന്​ ആറുവിക്കറ്റെന്ന നിലയിലാണ്​. 68 പന്തിൽ നിന്നും 33 റൺസെടുത്ത വാഷിങ്​ടൺ സുന്ദറും 54 പന്തിൽ 8 റൺസെടുത്ത രവിചന്ദ്രൻ അശ്വിനുമാണ്​ ക്രീസിലുള്ളത്​.

സ്​കോർബോർഡിൽ 19 റൺസായപ്പോഴേക്കും രോഹിത്​ ശർമയെ (6) നഷ്​ടപ്പെട്ടുതുടങ്ങിയ ഇന്ത്യൻ ഇന്നിങ്​സിനെ 91 റ​ൺസെടുത്ത റിഷഭ്​ പന്തും 73 റൺസെടുത്ത ചേതേശ്വർ പുജാരയുമാണ്​ താങ്ങി നിർത്തിയത്​. നന്നായിത്തുടങ്ങിയ ​ശുഭ്​മാൻ ഗിൽ 29ഉം നായകൻ വിരാട്​ കോഹ്​ലി 11ഉം ​ഉപനായകൻ അജിൻക്യ രഹാനെ ഒന്നും റൺസെടുത്ത്​ മടങ്ങി. 55 റൺസിന്​ നാലുവിക്കറ്റെടുത്ത ഡൊമിനിക്​ ബെസ്സും രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ​ ജോഫ്ര ആർച്ചറുമാണ്​ ഇന്ത്യക്ക്​ കുരുക്കിട്ടത്​.

143 പന്തിൽ 73 റൺസുമായി പുജാര പതിവ്​ രീതിയിൽ ക്രീസിലുറച്ചുനിന്നപ്പോൾ 88 പന്തിൽ 91 റൺസെടുത്ത പന്ത്​ ഒരിക്കൽ കൂടി കത്തിക്കയറി. അഞ്ചുസിക്​സറുകളുമായി നിർഭയനായി ബാറ്റുവീശിയ പന്ത്​ അർഹിച്ച സെഞ്ച്വറിക്കരികെ ഒരിക്കൽ കൂടി വീഴുകയായിരുന്നു.

നാലാംദിനം കളമുണരു​േമ്പാൾ ആസ്​ട്രേലിയൻ പര്യടനത്തിലേതുപോലെ സുന്ദറും അശ്വിനുമടക്കമുള്ളവർ ​പരമാവധി ചെറുത്തുനിൽക്കുമെന്നായിരിക്കും ഇന്ത്യൻ പ്രതീക്ഷ. ഫോളോ ഓൺ ഒഴിവാക്കി മത്സരം സമനിലയിലെത്തിക്കാനാകും ഇന്ത്യൻ ​ശ്രമം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.