2022ൽ ഒത്തുകളി നടന്നത് 13 ക്രിക്കറ്റ് മത്സരങ്ങളിലെന്ന് റിപ്പോർട്ട്

​രാജ്യാന്തര ക്രിക്കറ്റിൽ കഴിഞ്ഞ വർഷം നടന്നത് ഒത്തുകളിയുടെ നിഴലിലുള്ള 13 മത്സരങ്ങളെന്ന് റിപ്പോർട്ട്. വാതുവെപ്പ്, ഒത്തുകളി തുടങ്ങിയവ അന്വേഷിക്കുന്ന ‘സ്​പോർട്സ്റഡാർ ഇന്റഗ്രിറ്റി സർവീസസ്’ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 92 രാജ്യങ്ങളിൽ 12 കായിക ഇനങ്ങളിലായി 1212 മത്സരങ്ങൾ മൊത്തത്തിൽ സംശയ നിഴലിലുള്ളതിലാണ് 13 ക്രിക്കറ്റ് മാച്ചുകളും. ഇതിൽ ഫുട്ബാളാണ് ഏറ്റവും മുന്നിൽ- 775 കളികൾ. 220 കളികൾ സംശയത്തിലുള്ള ബാസ്കറ്റ്ബാൾ രണ്ടാമതും 75 എണ്ണവുമായി ലോൺ ടെന്നിസ് മൂന്നാമതുമാണ്.

പട്ടികയിൽ ഏറെ പിറകിലുള്ള ടെന്നിസിൽ 13 എണ്ണമേയുള്ളൂ എന്നതും ആശ്വാസകരമാണ്. ഏറ്റവും കൂടുതൽ ക്രിക്കറ്റ് ആരാധകരുള്ള ഇന്ത്യയിൽ പക്ഷേ, ഏതെങ്കിലും മത്സരത്തിൽ ഒത്തുകളി നടന്നതായി സൂചനകളില്ല. 2020ൽ ഐ.പി.എല്ലിൽ വാതുവെപ്പ് കണ്ടെത്താൻ സ്​പോർട്സ്റഡാർ ബി.സി.സി.ഐയുമായി സഹകരിച്ചിരുന്നു.

Tags:    
News Summary - In 2022, 13 suspicious cricket matches were played across globe: Sportradar report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.