പറയുന്നതിൽ സങ്കടമുണ്ട്​; ഇംഗ്ലണ്ടിൽ വെച്ച്​ ക്രിക്കറ്റ്​ നടത്തരുത്​ -പീറ്റേഴ്​സൺ

ലണ്ടൻ: ലോകടെസ്റ്റ്​ ചാമ്പ്യൻഷിപ്​ ഫൈനലിൽ വീണ്ടും മഴയെത്തിയതോടെ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട്​ താരം കെവിൻ പീറ്റേഴ്​സൺ. ക്രിക്കറ്റ്​ പ്രേമികൾ ഏറെ കാത്തിരുന്ന മത്സരത്തിന്‍റെ ആദ്യ ദിവസം മൊത്തമായും മഴകവർന്നിരുന്നു. മൂന്നാംദിനം മഴകാരണം ഇതുവരെയും കളി തുടങ്ങാനായിട്ടില്ല. മറ്റുദിവസങ്ങളിലും വെളിച്ചക്കുറവ്​ വില്ലനായി എത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പീറ്റേഴ്​സൺ തുറന്നടിച്ചത്​.

പീറ്റേഴ്​സൺ ട്വീറ്റ്​ ചെയ്​തതിങ്ങനെ: പറയുന്നതിൽ ​എനിക്ക്​ സങ്കടമുണ്ട്​. ഒരിക്കൽ മാത്രം സംഭവിക്കുന്ന അതി പ്രാധാന്യമുള്ള ക്രിക്കറ്റ്​ മത്സരങ്ങൾ ഒരിക്കലും ബ്രിട്ടനിൽ വെച്ച്​ നടത്തരുത്​.

വേൾഡ്​ ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിന്​ ​ഏറ്റവും യോജിച്ച സ്ഥലം ദു​ബൈ ആണ്​. നിക്ഷ്​പക്ഷ വേദി, മികച്ച സ്​റ്റേഡിയം, ഉറപ്പിക്കാവുന്ന കാലാവസ്ഥ, പരിശീലനത്തിനുള്ള മികച്ച സൗകര്യങ്ങൾ, കൂടാതെ യാത്രക്ക്​ പറ്റിയ ഇടവുമാണ്​.

മാത്രമല്ല, ഐ.സി.സിയുടെ ആസ്ഥാനം സ്​റ്റേഡിയത്തിന്​ തൊട്ടടുത്താണ്​. ''




പീറ്റേഴ്​സണെ പിന്തുണച്ച്​ നിരവധി പേർ രംഗത്തെത്തി. 2019 ലോകകപ്പിലും 2017 ചാമ്പ്യൻസ്​ ട്രോഫിയിലും മഴ പലകുറി വെല്ലുവിളിയായി എത്തിയിരുന്നു. ഇതിനെത്തുടർന്ന്​ ഐ.സി.സിക്ക്​ നേരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

Tags:    
News Summary - Important one-offs like WTC final should not be played in UK: Kevin Pietersen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT