ഐ.സി.സി വനിതാ ഏകദിന ബാറ്റിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സൂപ്പർ താരം വീണ്ടും ഒന്നാമതെത്തിയത്. 2019 നവംബറിലാണ് മന്ദാന മുന്‍പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. പുതിയ നേട്ടത്തോടെ ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡിനെയാണ് മന്ദാന മറികടന്നത്. ആറ് മാസത്തിലേറെയായി ലോറ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു.
മന്ദാനയ്ക്ക് ഇപ്പോൾ 727 റേറ്റിങ് പോയിന്റുള്ളത്. 719 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡും ഇംഗ്ലണ്ടിന്റെ നാറ്റ് സ്കീവർ ബ്രണ്ടും രണ്ടാം സ്ഥാനം പങ്കിട്ടു. 689 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ആമി ജോൺസ് നാലാമതും 684 പോയിന്റുമായി ഓസ്‌ട്രേലിയയുടെ എലീസ് പെറി അഞ്ചാമതുമാണ്. ആദ്യ പത്തിൽ മറ്റു ഇന്ത്യൻ താരങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.