സഞ്​ജു ഇന്ത്യക്കായി കളിക്കുന്നില്ലെന്നറിഞ്ഞപ്പോൾ ഞെട്ടി- ഷെയ്​ൻ വോൺ

ദുബൈ: രാജസ്​ഥാൻ റോയൽസിനായി ആദ്യ കളിയിൽ വെടിക്കെട്ട്​ പ്രകടനം കാഴ്​ചവെച്ച മലയാളി താരം സഞ്​ജുവിന്​ അഭിനന്ദനവുമായി സ്​പിൻ ഇതിഹാസം ഷെയ്​ൻ വോൺ. സഞ്​ജുവി​െൻറ ഷോട്ട്​ സെലക്ഷനെയും, ബാറ്റിങ്ങ്​ ക്ലാസിനെയും പ്രകീർത്തിച്ച വോൺ അദ്ദേഹം ഇന്ത്യൻ ടീമിൽ കളിക്കാത്തതിൽ അത്ഭുതം പ്രകടിപ്പിച്ചു.

'എന്തൊരു കളിയാണ്​ സഞ്​ജുവി​േൻറത്​. സമീപകാലത്ത്​ കണ്ട മികച്ച കളിക്കാരിൽ ഒരാളാണ്​ അദ്ദേഹം. ഇക്കാര്യം നേരത്തേയും ഞാൻ പറഞ്ഞിരുന്നു. അദ്ദേഹം ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും കളിക്കുന്നില്ലെന്ന്​ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി' -വോൺ പറഞ്ഞു.

സഞ്​ജുവി​േൻറത്​ ക്ലീൻ സ്​ട്രൈക്കിങ്​ ആണ്​. വെറും ഷോട്ടുകളേക്കാളുപരി സഞ്​ജുവി​േൻറത്​ എല്ലാം അസ്സൽ ക്രിക്കറ്റ്​ ഷോട്ടുകളാണെന്ന്​ നേര​ത്തെ ബാറ്റിങ് ഇതിഹാസം​ സചിൻ തെണ്ടുൽക്കർ അഭിപ്രായപ്പെട്ടിരുന്നു.

സഞ്​ജു സാംസൺ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ മാത്രമല്ല, ഏറ്റവും മികച്ച യുവ ബാറ്റ്​സ്​മാനാണ്​. ആരെങ്കിലും തർക്കത്തിനുണ്ടോയെന്നായിരുന്നു മുൻ ഇന്ത്യൻ ഒാപ്പണർ ഗൗതം ഗംഭീറി​െൻറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.