ക്രുനാൽ പാണ്ഡ്യയുടെ ഭീഷണിയും അപമാനവും​; ദീപക്​ ഹൂഡ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്ന്​ പിന്മാറി

ബറോഡ: ആഭ്യന്തര ക്രിക്കറ്റിലെ സുപ്രധാന ടി20 ടൂർണമെൻറായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്നും ബറോഡ ടീം വൈസ് ക്യാപ്റ്റനും ​െഎ.പി.എൽ താരവുമായ ദീപക് ഹൂഡ പിന്മാറി. നായകനും മുംബൈ ഇന്ത്യൻസ്​ താരവുമായ ക്രുനാൽ പാണ്ഡ്യയുമായി ഉടലെടുത്ത രൂക്ഷമായ തർക്കത്തെ തുടർന്നാണ്​ ടൂർണമെൻറിൽ നിന്ന് പിന്മാറിയതെന്നാണ്​ റിപ്പോർട്ട്​.

വഡോദരയിലെ റിലയൻസ്​ സ്​റ്റേഡിയത്തിൽ നടക്കുന്ന പരിശീലനത്തിനിടെ ​ക്രുനാൽ തന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന് (ബിസിഎ) എഴുതിയ മെയിലിൽ ഹൂഡ വിശദീകരിച്ചു. അതിനാൽ ബറോഡക്ക്​ വേണ്ടി വരാനിരിക്കുന്ന ടി20 ടൂർണമെൻറിൽ നിന്ന്​ പിന്മാറുകയാണെന്നും ഹൂഡ മെയിലിലൂടെ അറിയിക്കുകയായിരുന്നു.

​ക്രുനാൽ താരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിന്നാലെ ഹൂഡ വളരെയധികം മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും മറ്റൊരു റിപ്പോർട്ടിലുണ്ട്​​. എന്തായാലും ഞായറാഴ്​ച്ച നടക്കുന്ന മത്സരത്തിന്​ വേണ്ടി ബറോഡ 17 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്​. അതിൽ ദീപക്​ ഹൂഡയെ ടീം മാനേജ്​മെൻറ്​ ഉൾപ്പെടുത്തിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.