വായ്​പയായി നൽകിയ നാലു കോടി തിരിച്ചു നൽകിയില്ല; ചെന്നൈ വ്യവസായിക്കെതിരെ പരാതിയുമായി ഹർഭജൻ

ചെന്നൈ: വായ്​പയായി നൽകിയ നാലുകോടി തിരിച്ചു നൽകാതെ കബളിപ്പിച്ച വ്യവസായിക്കെതിരെ ക്രിക്കറ്റ്​ താരം ഹർഭജൻസിങ്​ ചെന്നൈ സിറ്റി പൊലീസിൽ പരാതി നൽകി.

അഞ്ച്​ വർഷം മുൻപ്​ ചെന്നൈ ഉത്തണ്ടി സ്വദേശിയായ ജി.മഹേഷിനാണ്​ താളമ്പൂരിലെ വസ്​തു ഇൗടിന്മേൽ നാല്​ കോടി രൂപ വായ്​പയായി നൽകിയത്​. തിരുപ്പോരൂർ സബ്​ രജിസ്​ട്രാർ ഒാഫിസിലാണ്​ ഇതുസംബന്ധിച്ച രേഖകൾ രജിസ്​റ്റർ ചെയ്​തത്​. പിന്നീട്​ പണം തിരിച്ച്​ ചോദിച്ചുവെങ്കിലും കിട്ടിയില്ല.

ആഗസ്​റ്റ്​ 18ന്​ 25 ലക്ഷം രൂപയുടെ വണ്ടിചെക്ക്​ ലഭിച്ചിരുന്നു. ഇതേതുടർന്നാണ്​​ ഹർഭജൻസിങ്​ ചെന്നൈയിൽ നേരി​െട്ടത്തി നീലാങ്കര പൊലീസ്​ സ്​റ്റേഷനിൽ പരാതി സമർപിച്ചത്​. മഹേഷിനെ ചോദ്യംചെയ്യലിനായി നോട്ടീസ്​ നൽകിയിട്ടുണ്ട്​. അതിനിടെ ഇയാൾ മുൻകൂർ ജാമ്യത്തിനായി മദ്രാസ്​ ഹൈകോടതിയിൽ അപേക്ഷ നൽകി. ​ഹർഭജൻസിങ്ങി​െൻറ ചില സുഹൃത്തുക്കളാണ്​ മഹേഷിനെ പരിചയപ്പെടുത്തിയത്​. െഎ.പി.എല്ലിൽനിന്ന്​ ഹർഭജൻസിങ്​ പിൻമാറിയിരുന്നു.

Tags:    
News Summary - Harbajan complaint against chennai Businessman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.