പരിക്കേറ്റ റിങ്കു സിങ് പുറത്ത്​; ഗുർകീരത് സിങ് കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിൽ

ചെന്നൈ: പരിക്കേറ്റ ബാറ്റ്​സ്​മാൻ റിങ്കു സിങ്ങിന്​ പകരം ഓൾറൗണ്ടർ ഗുർകീരത് സിങ്​​ മന്നിനെ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ ടീമിലെത്തിച്ചു. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ്​ റിങ്കുവിന്​ ഐ.പി.എൽ സീസൺ നഷ്​ടമാകുന്നത്​.

2017ൽ ഐ.പി.എല്ലിൽ അരങ്ങേറിയ റിങ്കു 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്​. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിനായി കളിച്ച ഗുർകീരതിനെ അടിസ്​ഥാന വിലയായ 50 ലക്ഷം നൽകിയാണ്​ കൊൽക്കത്ത സ്വന്തമാക്കിയത്​.

ഗുർകീരത്തിന്‍റെ എട്ടാം ഐ.പി.എൽ സീസണാകും ഇത്​. ഏപ്രിൽ ഒമ്പതിനാണ്​ സീസൺ ആരംഭിക്കുന്നത്​.  

Tags:    
News Summary - Gurkeerat Singh joins with KKR as replacement for Rinku singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT