‘ഇന്ദിര നഗറിലെ ഗുണ്ട’; ആ ദൃശ്യങ്ങൾ അമ്മക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ദ്രാവിഡ്

കളിക്കാരനായിരിക്കെ കളത്തിനകത്തും പുറത്തും അച്ചടക്കവും ശാന്തതയും നിറഞ്ഞ പെരുമാറ്റത്തിലൂടെ ഏവരുടെയും ബഹുമാനം നേടിയെടുത്തയാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു പരസ്യ ചിത്രത്തിൽ രോഷാകുലനായി വേഷമിട്ടതിന്റെ അനന്തരഫലം താൻ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.

‘ഇന്ദിര നഗർ കാ ഗുണ്ട’ എന്നറിയിക്കുന്ന പരസ്യം ക്രിക്കറ്റ് ആരാധകരെയും വീട്ടുകാരെയുമെല്ലാം ഒരുപോലെ അമ്പരപ്പിച്ചിരുന്നു. കാറിൽ പോകുന്നതിനിടെ മുംബൈയിലെ റോഡിൽ ​േബ്ലാക്കിൽ കുടുങ്ങി രോഷാകുലനായ ദ്രാവിഡ് ബാറ്റെടുത്ത് തൊട്ടടുത്തുള്ള കാറിന്റെ കണ്ണാടിയും സൈഡ് ഗ്ലാസുമെല്ലാം അടിച്ച് തകർക്കുന്നതും ശേഷം ബാറ്റുയർത്തി ‘ഞാൻ ഇന്ദിര നഗറിലെ ഗുണ്ടായാണ്’ എന്ന് വിളിച്ചു പറയുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് പരസ്യത്തിൽ ഉണ്ടായിരുന്നത്.

‘ഇവൻ ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് കരുതി എന്നെ ഇപ്പോഴും നോക്കുന്നവരുണ്ട്. ഇത് വളരെ നല്ല പ്രതികരണമാണ്. പരസ്യത്തിന്റെ ഇംപാക്ടിനെ കുറിച്ച് എനിക്ക് തീരെ ഉറപ്പില്ലായിരുന്നു. പക്ഷേ, അതിന് നല്ല സ്വീകാര്യത ലഭിച്ചുവെന്ന് ഞാൻ കരുതുന്നു. എന്റെ അമ്മയുടെ പ്രതികരണം ഒഴികെ എല്ലാം പോസിറ്റീവ് ആണ്. അമ്മക്ക് ഇപ്പോഴും അത് ഉൾക്കൊള്ളാനായിട്ടില്ല. ഞാൻ ഗ്ലാസ് തകർക്കാൻ പാടില്ലായിരുന്നു എന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അവർ അങ്ങനെയാണ്’, ദ്രാവിഡ് പ്രതികരിച്ചു.

Tags:    
News Summary - 'Gunda of Indira Nagar'; Dravid said that My mother is still not really convinced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.