മൂന്ന് കിരീടങ്ങൾ; ഒരേ ഒരു ഗംഭീർ

ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുത്തമിട്ടത് അവരുടെ മൂന്നാം ഐ.പി.എൽ കിരീടത്തിലായിരുന്നു.  12 വർഷത്തിനിടെ നേടിയ മൂന്ന് കിരീടങ്ങളുടെയും അമരത്ത് ഗൗതം ഗംഭീർ എന്ന റിയൽ ഹീറോയുടെ സാന്നിധ്യമുണ്ടായിരുന്നു. ഗംഭീറിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് 2012ലും 2014 ലും കൊൽകത്ത കിരീടം ചൂടിയത്.   


 2024 ൽ അവരുടെ മൂന്നാം കിരീടം ഷോക്കേസിലെത്തിക്കുമ്പോൾ ടീം മെന്ററുടെ റോളിൽ ടീമിനെ നയിച്ചതും ഗംഭീറാണ്.  



 2014ന് ശേഷം നീണ്ട പത്തുവർഷത്തിനിടെ കിരീടത്തിനരികിൽ പോലും എത്താനാകാതെ കിതച്ചുനിന്നപ്പോഴാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മന്റ് ഗംഭീറിനെ ടീമിന്റെ മെന്ററായി നിയമിക്കുന്നത്. വിൻഡീസ് താരം സുനിൽ നരെയ്ന് സ്ഥിരം ഓപ്പണിങ് സ്ഥാനത്ത് ഗംഭീർ കൊണ്ടുവന്നതാണ് ഈ സീസണിലെ ഏറ്റവും വലിയ വിജയം. ഗംഭീര തീരുമാനങ്ങളെടുത്ത് ടീമിനെ ഗംഭീരമായ കിരീടത്തിലെത്തിച്ച് ഗംഭീർ വീണ്ടും കൊൽക്കത്തയുടെ യാഥർത്ഥ ഹീറോ ആകുകയായിരുന്നു. 

ചെന്നൈയിൽ നടന്ന ഫൈനലിൽ ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തകർത്താണ് കൊൽക്കത്ത 17ാം സീസൺ ഐ.പി.എൽ കിരിടം ഷോക്കേസിലെത്തിച്ചത്.  ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 10.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

Tags:    
News Summary - Gautam Gambhir is also behind Kolkata's three IPL titles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.