Posted On
date_range Updated On
date_range ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ലഹിരു തിരിമന്നെക്ക് കാറപകടത്തിൽ പരിക്ക്
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ലഹിരു തിരിമന്നെക്ക് കാറപകടത്തിൽ പരിക്ക്. വ്യാഴാഴ്ച കുടുംബവുമൊത്ത് ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ ശ്രീലങ്കയിലെ അനുരാധപുരയിൽ വെച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നെങ്കിലും കാര്യമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, താരവും കുടുംബവും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ദശാബ്ദത്തോളം നീണ്ട കരിയറിൽ ശ്രീലങ്കക്കായി 44 ടെസ്റ്റിലും 127 ഏകദിനങ്ങളിലും 26 ട്വന്റി 20കളിലും തിരിമന്നെ ഇറങ്ങിയിട്ടുണ്ട്. 2014ൽ ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ടീമിൽ അംഗമായിരുന്നു. 2023 ജൂലൈയിലാണ് വിരമിച്ചത്. ഇപ്പോൾ ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് താരമാണ് 34കാരനായ തിരിമന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.