ബുംറ ഷഹീൻ അഫ്രീദിയുടെ അടുത്തെങ്ങും വരില്ലെന്ന് മുൻ പാകിസ്താൻ ആൾറൗണ്ടർ; എന്നാൽ, കണക്കുകൾ പറയുന്നതിങ്ങനെ...

നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച പേസ് ബൗളർമാരാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറയും പാകിസ്താന്റെ ഷഹീൻ അഫ്രീദിയും. പ്രകടനത്തിന്റെ കണക്ക് നോക്കിയാൽ ഇരുവരും ഏറക്കുറെ തുല്യരാണ്. എന്നാൽ, ബുംറ ഷഹീൻ അഫ്രീദിയുടെ അടുത്തെങ്ങും വരില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്താൻ ആൾറൗണ്ടർ അബ്ദുൽ റസാഖ്. ‘ഷഹീൻ വളരെ മികച്ചവനാണ്, ബുംറ അവന് അടുത്തെങ്ങും എത്തില്ല’ എന്നായിരുന്നു പാക് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ മുൻ താരത്തിന്റെ വാദം. പാക് താരങ്ങളായ നസീം ഷാ, ഹാരിസ് റഊഫ്, ഷഹീൻ എന്നിവരിൽ ആരാണ് മികച്ചവനെന്ന് ചോദിച്ചപ്പോൾ എല്ലാവരും മികച്ചവരാണെന്നായിരുന്നു മറുപടി.

പരിക്ക് കാരണം വിശ്രമത്തിലാണ് ബുംറ. 30 ടെസ്റ്റുകൾ ഇന്ത്യക്കായി കളിച്ച 29കാരൻ 128 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 72 ഏകദിനങ്ങളിൽ 121ഉം 60 ട്വന്റി 20കളിൽ 70ഉം വിക്കറ്റുകൾ താരം നേടി. എന്നാൽ, ഇടംകൈയൻ പേസറായ ഷഹീൻ 25 ടെസ്റ്റുകളിൽ പാകിസ്താനായി 99 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 32 ഏകദിനങ്ങളിൽ 62ഉം 47 ട്വന്റി 20കളിൽ 58ഉം വിക്കറ്റുകൾ 22കാരൻ വീഴ്ത്തിയിട്ടുണ്ട്.

പരിക്കേറ്റ ബുംറ ആസ്ട്രേലിയക്കെതിരെ നടക്കുന്ന നാല് ടെസ്റ്റുകളുടെ പരമ്പരയിൽ അവസാന രണ്ടെണ്ണത്തിൽ കളിക്കാനെത്തുമെന്നാണ് ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതീക്ഷ. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം താരത്തിന് കളത്തിലിറങ്ങാനായിട്ടില്ല.

Tags:    
News Summary - Former Pakistan all-rounder says Bumrah won't come near Shaheen Afridi; But the numbers say...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.