റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വരുണ്‍ ആരോണ്‍. വിജയ് ഹസാരെ ഏകദിന ട്രോഫിയില്‍ ഝാര്‍ഖണ്ഡ് ക്വാര്‍ട്ടറിലെത്താതെ പുറത്തായതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. 20 വര്‍ഷമായി ക്രിക്കറ്റിന് വേണ്ടിയായിരുന്നു ജീവിച്ചത്. നന്ദിയോടെ ക്രിക്കറ്റില്‍നിന്ന് ഔദ്യോഗികമായി വിരമിക്കുകയാണെന്ന് ആരോൺ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബി.സി.സി.ഐക്കും തന്റെ സംസ്ഥാന ടീമായ ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും താരം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ത്യക്കുവേണ്ടി ഏകദിനവും ടെസ്റ്റുമടക്കം 18 മത്സരങ്ങള്‍ കളിച്ച വരുൺ ആരോൺ 29 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 66 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 173 വിക്കറ്റുകളും നേടി. 2015ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 2011 മുതല്‍ 2022 വരെ 52 മത്സരങ്ങളിൽ ഐ.പി.എല്ലിലും കളിച്ചു. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.