മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ ടീമിൽ കളിക്കുകയാണെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ കിരീടം വരൾച്ച നില്ഡക്കുമെന്ന് മുൻ പാകിസ്താൻ താരം അഹമ്മദ് ഷെഹ്സാദ്. ഐ.പി.എൽ കളിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്ന് താരം അറിയിച്ചതിന് പിന്നാലെയാണ് ഷെഹ്സാദിന്‍റെ പ്രസ്താവന.
ഇതുവരെ ഐപിഎൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. 'ആർസിബിയുടെ ബൗളിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആമിറിനെപ്പോലുള്ള ഒരു ബൗളറെ ആവശ്യമുണ്ട്. അവർക്ക് മികച്ച ബാറ്റിംഗ് യൂണിറ്റുണ്ട്, പക്ഷേ അവരുടെ പ്രശ്‌നം എപ്പോഴും ബൗളിങ്ങാണ്. ആമിർ ആർസിബിക്ക് വേണ്ടി കളിച്ചാൽ അവർ കിരീടം നേടും' അഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു.
ഐപിഎൽ 2026 സീസണിൽ കളിക്കാൻ താൻ ഒരുങ്ങുകയാണെന്ന മുഹമ്മദ് ആമിറിന്റെ തുറന്നുപറച്ചിലിനോട് പ്രതികരിക്കുകയായിരുന്നു ഷെഹ്‌സാദ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇതിനകം വിരമിച്ച 33 കാരനായ താരം നിലവിൽ ഒരുപാട് ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കളിക്കുന്നുണ്ട്. ഐ.പി.എല്ലിൽ പാകിസ്താൻ താരങ്ങൾക്ക് വിലക്കുള്ളതിനാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കില്ല. എന്നാൽ ഭാര്യ നർഗസ് യു.കെ പൗരയാണ്. ഇതിലൂടെ യി.കെ സിറ്റിസൻഷിപ്പ് നേടി ഐ.പി.എല്ലിൽ പങ്കെടുക്കാനാണ് താരത്തിന്‍റെ നീക്കം. 2008ലെ ആദ്യ സീസണിൽ പാകിസ്താൻ കളിക്കാർ ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.