ഓവൽ: ആസ്ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണവുമായി പാകിസ്താൻ മുൻ താരം ബാസിത് അലി. 15ാംഓവറിൽ ഓസീസ് താരങ്ങൾ പന്ത് ചുരണ്ടിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കൃത്രിമം നടത്തിയതിന്റെ ആനുകൂല്യത്തിലാണ് ആസ്ട്രേലിയക്ക് വിരാട് കോഹ്‍ലിയേയും ചേതേശ്വർ പൂജാരയേയും പുറത്താക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാമറൂൺ ഗ്രീനും മിച്ചൽ സ്റ്റാർക്കുമാണ് പൂജാരയേയും കോഹ്‍ലിയേയും പുറത്താക്കിയത്.
13 മുതൽ 18 വരെ ഓവറുകളിലാണ് ആസ്ട്രേലിയ കൃത്രിമം നടത്തിയത്. കോഹ്‍ലി പുറത്തായതിന് ശേഷം പന്തിന്റെ രൂപം മാറിയെന്ന് മനസിലാക്കിയ അമ്പയർ റിച്ചാർഡ് കെറ്റിൽബെറോ പുതിയ പന്തെടുത്ത് ഓസീസ് താരങ്ങൾക്ക് നൽകി. അപ്പോഴേക്കും ഇന്ത്യൻ ബാറ്റിങ്നിര തകർന്നിരുന്നുവെന്ന് ബാസിത് വ്യക്തമാക്കി.
പന്ത് ചുരണ്ടൽ ശ്രദ്ധിക്കാതിരുന്ന അംപയർമാരുടെ നടപടിയേയും അദ്ദേഹം വിമർശിച്ചു. എന്തുകൊണ്ടാണ് ബി.സി.സി.ഐ ഇക്കാര്യത്തിൽ പരാതി നൽകാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.