സിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ മുക്കാൽ നൂറ്റാണ്ടുമുമ്പ് ധരിച്ച തൊപ്പി 2.63 കോടി ഇന്ത്യൻ രൂപക്ക് ലേലത്തിൽ വിറ്റു. 1947-48 കാലത്ത് ഇന്ത്യയുടെ ആസ്ട്രേലിയന്‍ പര്യടനത്തിനിടെ ബ്രാഡ്മാന് ധരിച്ചിരുന്ന കമ്പിളിത്തൊപ്പിയാണിത്.
നരച്ചതും കീറിയതുമായിരുന്നെങ്കിലും ചരിത്ര സ്മാരകമായ തൊപ്പിക്ക് മികച്ച വില തന്നെ ലഭിച്ചു. 2.14 കോടി രൂപക്കാണ് ലേലത്തിൽ വിളിച്ചത്. പ്രീമിയം തുക അടക്കമാണ് 2.63 കോടി ലഭിച്ചതെന്ന് ലേല സംഘാടകരായ ബോണ്‍ഹാംസ് വ്യക്തമാക്കി.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം വിദേശ മണ്ണില്‍ കളിച്ച ആദ്യ ടെസ്റ്റിന്റെ പ്രതീകം കൂടിയാണ് തൊപ്പി. അന്നത്തെ ഇന്ത്യൻ ടീം മാനേജർ പങ്കജ് ഗുപ്തക്ക് ബ്രാഡ്മാൻ ഇത് സമ്മാനിക്കുകയായിരുന്നു. ഗുപ്ത തൊപ്പി ഇന്ത്യൻ വിക്കറ്റ് കീപ്പറായിരുന്ന പി.കെ. സെന്നിന് കൈമാറി. ലേലത്തിന് വെച്ചയാളുടെ കൈകളിൽ 2003ലാണ് തൊപ്പിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.