കാര്യവട്ടത്ത് കളി നിയന്ത്രിക്കാൻ അനന്തനില്ല; മലയാളികൾക്ക് വീണ്ടും നിരാശ

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേ‍ഡിയം സാക്ഷിയാവുമ്പോള്‍ മലയാളികൾക്ക് മറ്റൊരു നിരാശകൂടി. മത്സരത്തിലെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരിലൊരാളായി കളി നിയന്ത്രിക്കേണ്ട മുൻ കേരള താരം കൂടിയായ കെ.എന്‍ അനന്തപത്മനാഭന് മത്സരം നിയന്ത്രിക്കാനാവില്ലെന്ന വാർത്തയാണ് പുറത്തുവന്നത്.

മത്സരത്തിന് തൊട്ടുമുമ്പ് കോവിഡ് ബാധിതനായതാണ് അദ്ദേഹത്തിന് സ്വന്തം നാട്ടില്‍ കളി നിയന്ത്രിക്കാനുള്ള അപൂര്‍വ അവസരം നഷ്ടപ്പെടുത്തിയത്. മറുനാടന്‍ മലയാളി അമ്പയറായ നിതിന്‍ മേനോന്‍ ആണ് ഇന്ന് മറ്റൊരു ഫീല്‍ഡ് അമ്പയര്‍. അനന്തന് പകരം ഇന്നത്തെ മത്സരത്തിന്‍റെ ടി.വി അമ്പയറായ അനില്‍ ചൗധരിയാകും ഓണ്‍ഫീല്‍ഡ് അമ്പയറാകുക.

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലില്ലെന്ന നിരാശയിലായിരുന്നു ആരാധകര്‍. എന്നാൽ, സഞ്ജുവിന്റെ കട്ടൗട്ടടക്കം സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിക്കാൻ ക്രിക്കറ്റ് ആരാധകർ മറന്നില്ല. ടീമില്‍ ഇല്ലെങ്കിലും കാര്യവട്ടത്ത് കളി കാണാന്‍ എത്തുമെന്ന് സഞ്ജു ഉറപ്പ് നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - Disappointment again for the Malayalees; There is no Ananthapadmanabhan to control the game in Karyavattom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.