വില്യംസന്‍റെ പോരാട്ടം വിഫലം; സൂപ്പർ ഓവറിൽ ജയം പിടിച്ചെടുത്ത്​ ഡൽഹി

ചെ​ന്നൈ: സൂപ്പർ ഓവറി​െൻറ ആവേശത്തിലേക്ക്​ നീണ്ട കളിയിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനെ കീഴടക്കി ഡൽഹി കാപിറ്റൽസി​െൻറ കുതിപ്പ്​. ആദ്യം ബാറ്റ്​ ചെയ്​ത ഡൽഹി നാലിന്​ 159 റൺസെടുത്ത​േപ്പാൾ ഹൈദരാബാദിനും ഏഴു വിക്കറ്റിന്​ അത്ര തന്നെ റൺസേ സ്​കോർ ചെയ്യാനായുള്ളൂ.

തുടർന്നാണ്​ സൂപ്പർ ഓവർ ഫലം നിർണയിച്ചത്​. സൂപ്പർ ഓവറിൽ അക്​സർ പ​ട്ടേൽ ഏഴു റൺസ്​ മാത്രം വഴങ്ങിയപ്പോൾ റാഷിദ്​ ഖാ​നും നന്നായി എറിഞ്ഞെങ്കിലും അവസാന പന്തിൽ സിംഗിളുമായി ഡൽഹി ജയം കണ്ടു.

ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഡ​ൽ​ഹി, പൃ​ഥ്വി ഷാ (39 ​പ​ന്തി​ൽ 53), ശി​ഖ​ർ ധ​വാ​ൻ (26 പ​ന്തി​ൽ 28), ഋ​ഷ​ഭ്​ പ​ന്ത്​ (27 പ​ന്തി​ൽ 37), സ്​​റ്റീ​വ​ൻ സ്​​മി​ത്ത്​ (25 പ​ന്തി​ൽ 34 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ്​ നാ​ലി​ന്​ 159 റ​ൺ​​സ്​ എ​ന്ന സ്​​കോ​റി​ലെ​ത്തി​യ​ത്. മു​ൻ​നി​ര വി​ക്ക​റ്റ്​ പാ​ഴാ​ക്കാ​തെ ക​ളി​ച്ചെ​ങ്കി​ലും മ​ധ്യ​നി​ര​യി​ൽ റ​ൺ​വേ​ട്ട​ക്ക്​ വേ​ഗം കു​റ​ഞ്ഞു. ഒ​ടു​വി​ൽ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ സ്​​റ്റീ​വ​ൻ സ്​​മി​ത്താ​ണ്​ അ​തി​വേ​ഗ​ത്തി​ൽ സ്​​കോ​ർ ചെ​യ്​​ത​ത്.

ഓ​പ​ണി​ങ്​ ഓ​വ​റി​ൽ ഖ​ലീ​ൽ അ​ഹ​മ്മ​ദി​നെ​തി​രെ ഹാ​ട്രി​ക്​ ബൗ​ണ്ട​റി നേ​ടി​യാ​യി​രു​ന്നു പൃ​ഥ്വി ഷാ ​ഇ​ന്നി​ങ്​​സി​ന്​ തു​ട​ക്ക​മി​ട്ട​ത്. ഇ​ട​ക്ക്​ സി​ദ്ധാ​ർ​ഥ്​ കൗ​ളി​നെ സി​ക്​​സ​റി​നും പ​റ​ത്തി. ആ​റ്​ ഓ​വ​റി​ൽ 51 റ​ൺ​സി​ലെ​ത്തി​ച്ച ടീ​മി​ന്​ ശേ​ഷം, വേ​ഗം കു​റ​യു​ക​യാ​യി​രു​ന്നു.

മറുപടി ബാറ്റിങ്ങിൽ പരിക്ക്​ മാറിയെത്തിയ കെയ്​ൻ വില്യംസണി​െൻറ (51 പന്തിൽ പുറത്താവാതെ 66) ബാറ്റിങ്ങാണ്​ ഹൈദരാബാദിന്​ കരുത്തായത്​. 18 പന്തിൽ 38 റൺസെടുത്ത ജോണി ബെയർസ്​റ്റോ പിന്തുണ നൽകി. അവസാന ഓവറുകളിൽ വില്യംസണും ജഗദീശ സുചിത്തും (ആറു പന്തിൽ പുറത്താവാതെ 14) നടത്തിയ ബാറ്റിങ്ങാണ്​ ​ൈഹദരാബാദിനെ സൂപ്പർ ഓവറിലെത്തിച്ചത്​. ജയത്തോടെ ഡൽഹി പോയിന്‍റ്​ പട്ടികയിൽ രണ്ടാമതെത്തി.

Tags:    
News Summary - delhi capitals beat hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.