പുതിയ തലമുറ കുട്ടിക്രിക്കറ്റിനു പിന്നാലെ; ടെസ്റ്റ് മത്സരങ്ങൾ മരിച്ചുപോകുമെന്ന ആധി പങ്കുവെച്ച് വാർണർ

ടെസ്റ്റ് ക്രിക്കറ്റ് ഇല്ലാതാകുമെന്ന ആശങ്ക പങ്കുവെച്ച് ആസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. അഞ്ചു നാൾ നീണ്ടുനിൽക്കുന്ന ടെസ്റ്റ് കളിക്കാൻ ക്ഷമ കാണിക്കാതെ വൈറ്റ്ബാൾ ക്രിക്കറ്റിനു പിന്നാലെ പോകുകയാണ് ഇളമുറക്കാരെന്ന് വാർണർ പറഞ്ഞു. മുന്നിൽ ഒന്നിലേറെ കളികളുണ്ടാകുമ്പോൾ ടെസ്റ്റിനു പകരം പുതുമുറക്കാർക്ക് വേണ്ടത് വേഗം അവസാനിക്കുന്ന ട്വന്റി20യാന്ന് വാർണർ പറഞ്ഞു.

ആഗോള വ്യാപകമായി ടെസ്റ്റ് മത്സരങ്ങൾ കുറഞ്ഞുവന്നതോടെ താൽപര്യമുണ്ടാക്കാൻ ലക്ഷ്യമിട്ട് 2019ൽ ​ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അനേക ഇരട്ടി വേഗത്തിലാണ് ട്വന്റി20 മത്സരങ്ങൾ പല പേരുകളിൽ പടർന്നുപിടിക്കുന്നത്. ആഭ്യന്തര ലീഗുകൾക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന കളികൾ പണമൊഴുകുന്നവയായതും താൽപര്യം മാറാൻ കാരണമാകുകയാണ്.

ടെസ്റ്റ് മത്സരങ്ങൾ പഴയ രൂപമായാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. അതിവേഗം ഫലമറിയാമെന്നതിനാൽ കാണികളുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്. എന്നാൽ, ടെസ്റ്റ് കളിക്കാതെ യഥാർഥ താരമാകാൻ കഴിയില്ലെന്ന് വാർണർ പറയുന്നു.

ഫെബ്രുവരി ഒമ്പതു മുതൽ ഇന്ത്യയിൽ നടക്കുന്ന പരമ്പരക്കായി വാർണർ ഇന്ത്യയിലേക്ക് പറക്കാനിരിക്കുകയാണ്. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 

Tags:    
News Summary - David Warner scared for the future of Test cricket, has a piece of advice for youngsters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT