ഐ.പി.എൽ: കൊൽക്കത്തക്കെതിരെ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുത്തു
ചെന്നൈ: ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർകിംഗ്‌സ് നായകൻ മഹേന്ദ്രസിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. ചെന്നൈ ഇലവനിൽ മാറ്റങ്ങളൊന്നുമില്ല. കൊൽകത്ത അനുകുൽ റോയിക്ക് പകരം വൈഭവ് അറോറയെ ഇറക്കി. 12 മത്സരങ്ങളി നിന്ന് 15 പോയിന്റുമായി പട്ടികയിൽ രണ്ടാമതുള്ള ചെന്നൈക്ക് ഇന്നത്തെ മത്സരം ജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കാനാകും. 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി എട്ടാമതുള്ള കൊൽക്കത്ത നെറ്റ് റൈഡേഴ്സിന് ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും വിദൂര സാധ്യത മാത്രമാണുള്ളത്.
ടീം
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്മാനുള്ള ഗുർബാസ്(വിക്കറ്റ് കീപ്പർ), ജേസൺ റോയ്, നിതീഷ് റാണ(ക്യാപ്റ്റൻ), ആന്ദ്രെ റസൽ, റിങ്കു സിംഗ്, ഷാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, വൈഭവ് അറോറ, ഹർഷിത് റാണ, സുയാഷ് ശർമ്മ, വരുൺ ചക്രവർത്തി.
ചെന്നൈ സൂപ്പർ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയീൻ അലി, രവീന്ദ്ര ജഡേജ, എം.എസ് ധോണി(ക്യാപ്റ്റൻ), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.