Posted On
date_range Updated On
date_range ചഹലിനും ഗൗതമിനും കോവിഡ്; ലങ്കയിലെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക
കൊളംബോ: ശ്രീലങ്കൻ പര്യടനവുമായി കഴിയുന്ന ഇന്ത്യൻ ടീമിൽ സമ്മർദം ഇരട്ടിയാക്കി രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. യുസ്വേന്ദ്ര ചഹലും കൃഷ്ണപ്പ ഗൗതമുമാണ് ഏറ്റവുമൊടുവിൽ വൈറസ് ബാധിതരായത്. ഇരുവരും ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പമുെണ്ടങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്‍റി20യിൽ കളിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ ക്രുനാൽ പാണ്ഡ്യയിൽനിന്നാകാം ഇരുവർക്കും പകർന്നതെന്നാണ് കരുതുന്നത്.
ഇതോടെ, പര്യടനം പൂർത്തിയാക്കി ഇന്ത്യൻ ടീം മടങ്ങിയാലും ഇരുവരും ലങ്കയിൽ തുടരും. ക്രുനാൽ പാണ്ഡ്യ കോവിഡ് ബാധിതനായതിനെ തുടർന്ന് രണ്ടാമത്തെ മത്സരം ഒരു ദിവസം നീട്ടിയിരുന്നു. ഇതോടെ രണ്ടും മൂന്നും ട്വന്‍റി20 മത്സരങ്ങളിൽ അടുത്തടുത്ത ദിനങ്ങളിൽ നടത്തേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.