2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ മത്സരയിനമായി ക്രിക്കറ്റും എത്തും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും ഇക്കാര്യത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരയിനമായി എത്തുന്നത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ 1900ലെ പാരീസ് ഗെയിംസില്‍ മാത്രമാണ് ക്രിക്കറ്റ് മത്സരയിനമായിരുന്നത്. ക്രിക്കറ്റിനെ കൂടാതെ സോഫ്റ്റ്‌ബാള്‍, ബേസ്‌ബാള്‍, ഫ്‌ളാഗ് ഫുട്‌ബാള്‍ എന്നീ കായികയിനങ്ങളും 2028 ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്.
ട്വന്‍റി 20 ഫോര്‍മാറ്റിലാണ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തില്‍ ഔപചാരികമായ പ്രഖ്യാപനമുണ്ടായേക്കും.
2024ൽ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന് നേരത്തേ അഭിപ്രായം ഉയർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.