മോശം പ്രകടനം; രഹാനയെയും പൂജാരയെയും തരംതാഴ്​ത്തിയേക്കും

ദേശീയ ടീമിന്​ വേണ്ടി മോശം പ്രകടനം തുടരുന്ന ടെസ്റ്റ്​ സ്​പെഷ്യലിസ്റ്റുകളായ അജിൻക്യ രഹാനയ്​ക്കും ചേതേശ്വർ പൂജാരയ്​ക്കുമെതിരെ ബി.സി.സി.​ഐ കടുത്ത നടപടിക്കൊരുങ്ങുന്നു. ബി.സി.സി.​ഐയുടെ വാർഷിക കരാറിൽ രണ്ട്​ താരങ്ങളെയും തരംതാഴ്​ത്തിയേക്കുമെന്ന്​ ടൈംസ്​ ഓഫ് ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു. പേസർമാരായ ഇഷാന്ത്​ ശർമ, ഉമേശ്​ യാദവ്​ എന്നിവരും തിരിച്ചടി നേരിടേണ്ടി വരുമെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ രഹാനയും പൂജാരയും എ ഗ്രേഡ്​ കരാറിലാണുള്ളത്​. രണ്ട്​ താരങ്ങൾക്കും വാർഷിക ശമ്പളമായി അഞ്ച്​ കോടി രൂപയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്​. എന്നാൽ, നിരന്തരം മോശം പ്രകടനം കാഴ്​ച്ചവെക്കുന്ന സാഹചര്യത്തിൽ ഇരുവരെയും ബി ഗ്രേഡിലേക്ക്​ തരംതാഴ്​ത്തിയേക്കുമെന്നാണ്​ സൂചന. അങ്ങനെ സംഭവിച്ചാൽ പ്രതിഫലം മൂന്ന്​ കോടി രൂപയായി കുറയും.

ഫോമിലല്ലാതിരുന്ന രഹാനയും പൂജാരയും ദക്ഷിണാഫ്രിക്കൻ പര്യടനത്തി​െൻറ ഭാഗമാകുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാൽ, മാനേജ്​മെൻറി​െൻറ പിന്തുണയുള്ള ഇരുവരും ടീമിലിടം നേടി. പക്ഷെ മൂന്ന്​ മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന​ പ്രകടനമായിരുന്നു കാഴ്​ച്ചവെച്ചത്​.

അതേസമയം കെഎൽ രാഹുൽ, റിഷബ് പന്ത് എന്നിവരെ ഏഴ് കോടി രൂപ വാർഷിക പ്രതിഫലമുള്ള ഏ പ്ലസ് കാറ്റി​ഗറിയേക്ക് സ്ഥാനക്കയറ്റം നടത്തിയേക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും എ കാറ്റ​ഗറിയിൽ തന്നെ തുടർന്നേക്കും. നിലവിൽ വിരാട് കോഹ്​ലി, ജസ്പ്രീത് ബുംറ, രോഹിത് ശർമ എന്നിവരാണ്​ ടീമിൽ ഏ പ്ലസ് കരാറിലുള്ളത്.

Tags:    
News Summary - Cheteshwar Pujara, Ajinkya Rahane face demotion in central contracts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.