ബംഗളൂരു: രണ്ടു വർഷമായി ബംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബിന്‍റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഞായറാഴ്ച നടക്കും. രാവിലെ ഏഴു മുതൽ ബംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലജ് ഗ്രൗണ്ടിലാണ് മത്സരം. ഒന്നാം സമ്മാനമായി ട്രോഫിയും 15000 രൂപ കാഷ് പ്രൈസും രണ്ടാം സമ്മാനമായി ട്രോഫിയും 7000 രൂപ കാഷ് പ്രൈസും നൽകും.
കൂടാതെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മികച്ച വിക്കറ്റ് കീപ്പർ, മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരീസ് എന്നീ വിഭാഗങ്ങളിലും കാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും. 2019 മാർച്ചിൽ ബംഗളൂരുവിലെ എം.എൽ.എയും മുൻ കർണാടക ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്‌ഡിയാണ് ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ബംഗളൂരു മലയാളികൾ മാത്രം ഉൾപ്പെട്ട ഒട്ടനവധി ടീമുകൾ അണിചേർന്ന ക്രിക്കറ്റ് മത്സരം, ഫുട്ബാൾ മത്സരം, ബാഡ്മിന്‍റൻ ടൂർണമെന്‍റ് എന്നിവ നടത്തിയിട്ടുണ്ട്.
കോവിഡിനെ തുടർന്ന് നേരിട്ടുള്ള മത്സരങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈനായും മത്സരങ്ങളും നടത്തിയിരുന്നു. 20 മാസങ്ങൾക്കുശേഷമാണ് ബംഗളൂരു മലയാളികളെ മാത്രം ഉൾക്കൊള്ളിച്ചു വീണ്ടുമൊരു കായിക മാമാങ്കത്തിന് ബംഗളൂരു മലയാളി സ്പോർട്സ് ക്ലബ് തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.