Posted On
date_range Updated On
date_range ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്; പന്ത് കളിക്കില്ല
ധാക്ക: ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കളിക്കില്ല. പരിക്ക് കാരണമാണ് പന്തിനെ ഒഴിവാക്കിയതെന്നാണ് വിവരം. മെഡിക്കൽ സംഘത്തിന്‍റെ നിർദേശപ്രകാരം പന്തിനെ ഏകദിന സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയെന്നും ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
അതേസമയം, പന്തിന് കളിക്കാനാകാത്ത സാഹചര്യമായിട്ടും പകരം കളിക്കാരനെ ടീമിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറാകും.
ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മൂന്ന് ഏകദിനങ്ങളാണ് ബംഗ്ലാദേശിൽ കളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.