Posted On
date_range Updated On
date_range ഐ.സി.സിയിലും പിടിമുറുക്കി ജയ് ഷാ; ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി തലവൻ
ന്യൂഡൽഹി: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ പ്രധാന സമിതിയുടെ അധ്യക്ഷൻ. ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റിയുടെ തലപ്പത്താണ് ജയ് ഷാ എത്തിയത്. ഐ.സി.സിയിലെ പ്രധാനപ്പെട്ട സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയാണിത്.
ജയ് ഷായെ സമിതിയുടെ അധ്യക്ഷനാക്കുന്നതിനെ എല്ലാവരും അനുകൂലിച്ചുവെന്ന് ഐ.സി.സിയെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അംഗരാജ്യങ്ങൾക്കിടയിൽ വരുമാനം പങ്കുവെക്കൽ, മറ്റ് സ്പോൺസർഷിപ്പ് ഇടപാടുകൾ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ഐ.സി.സിയുടെ ഈ സമിതിയാണ്.
ഐ.സി.സി അംഗങ്ങളാണ് ഈ സമിതിയിലും എത്തുക. നേരത്തെയും ബി.സി.സി.ഐ അംഗങ്ങൾ ഐ.സി.സിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റിയുടെ തലപ്പത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.