രോഹിത് ശർമ (ഫയൽ ചിത്രം)

രോഹിത്തിന്‍റെ ക്യാപ്റ്റൻസി തെറിച്ചേക്കും? റിപ്പോർട്ടുകൾ ഇങ്ങനെ..

2027 ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ എന്നിവയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഭാവി ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം തീരുമാനമാകും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ടെസ്റ്റ്, ഏകദിന നായകൻ രോഹിത് ശർമയുടെ ഭാവിയും ഇതിലൂടെ തീരുമാനമാകുമെന്നും റിപ്പോർട്ടുണ്ട്. 'ടെസ്റ്റിലെയും ഏകദിനത്തിലും രോഹിത്തിന്‍റെ ക്യാപ്റ്റൻസിയെ സംബന്ധിച്ച കഠിനമായ ചർച്ചകൾ നടക്കുന്നുണ്ടെ' എന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ആസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പര തോൽവിക്ക് ശേഷം രോഹിത് ശർമയെ തലപ്പത്തുനിന്നും മാറ്റണമെന്ന ചർച്ചകൾ നടന്നിരുന്നു. രോഹിത് ഈ ആശയത്തോട് വിയോജിച്ചില്ലെന്നും ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യയ്ക്ക് പുതിയ ഏകദിന ക്യാപ്റ്റനെ നിയമിക്കാമെന്ന് സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

"തന്റെ ഉള്ളിൽ ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് രോഹിത് ഇപ്പോഴും വിശ്വസിക്കുന്നു. മുന്നോട്ടുള്ള പദ്ധതികൾ അറിയിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കൽ അദ്ദേഹത്തിന്റെ തീരുമാനമാണ്, പക്ഷേ നായക സ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് ചർച്ച നടക്കും. ലോകകപ്പിന് തയാറെടുക്കണമെങ്കിൽ സ്ഥിരതയുള്ള ഒരു ക്യാപ്റ്റന്റെ ആവശ്യകത രോഹിതിന് മനസ്സിലാകും. കോഹ്‌ലിയുമായും ചർച്ചകൾ നടന്നിട്ടുണ്ട്, പക്ഷേ അദ്ദേഹത്തിന് വലിയ ആശങ്കകളൊന്നുമില്ല," ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അതേസമയം ന്യൂസിലാൻഡിനെതിരെയുള്ള ഫൈനൽ മാർച്ച് ഒമ്പതിന് ദുബൈ സ്റ്റേഡിയത്തിൽവെച്ച് നടക്കും. 2019 ഏകദിന ലോകപ്പ് സെമി ഫൈനലിലെ തോൽവിക്കും 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കും ഇന്ത്യൻ ടീമിന് മറുപടി നൽകാനുള്ള മികച്ച അവസരമാണിത്. തോൽവി അറിയാതെയാണ് ഇന്ത്യ ഫൈനൽ വരെ എത്തിയതെങ്കിൽ ന്യൂസിലാൻഡ് ഇന്ത്യക്കതിരെ ഗ്രൂപ്പ് സ്റ്റേജിൽ തോറ്റിരുന്നു.

Tags:    
News Summary - BCCi may call an end to rohit Sharma's Captaincy after ICC champions trophy final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.