ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റാൻ ഗവേണിങ്​ കൗൺസിൽ നിർദേശിച്ചു; അവഗണിച്ച്​ ബി.സി.സി.ഐ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡി​െൻറ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റാൻ നിർദേശിച്ചിരുന്നുവെന്ന്​ റിപ്പോർട്ട്​. ഐ.പി.എൽ ഗവേണിങ്​ കൗൺസിലാണ്​ ടൂർണമെൻറ്​ യു.എ.ഇയിലേക്ക്​ മാറ്റാൻ നിർദേശിച്ചത്​. എന്നാൽ, ഇത്​ ബി.സി.സി.ഐ അവഗണിക്കുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​.

ഐ.പി.എൽ നടത്തുന്നതിനോട്​ യു.എ.ഇയും അനുകൂല നിലപാട്​ സ്വീകരിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ. ബി.സി.സി.ഐ നിർദേശം ലഭിച്ചാലുടൻ ഇതിന്​ വേണ്ട ഒരുക്കങ്ങൾ തുടങ്ങാനായിരുന്നു യു.എ.ഇ തീരുമാനം. കഴിഞ്ഞ വർഷം യു.എ.ഇയിലെ മൂന്ന്​ വേദിങ്ങളിലായിരുന്നു ഐ.പി.എൽ നടത്തിയത്​.

ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​, ഏകദിന, ട്വൻറി 20 മത്സരങ്ങൾ നടത്തിയ ആത്​മവിശ്വാസത്തിലായിരുന്നു ബി.സി.സി.ഐയെന്നാണ്​ സൂചന. അതുപോലെ ഐ.പി.എല്ലും നടത്താമെന്ന്​ അവർ കണക്കു കൂട്ടി. എന്നാൽ, ടൂർണമെൻറ്​ തുടങ്ങി ദിവസങ്ങൾക്കകം തന്നെ രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വൻതോതിൽ ഉയരുകയും ചെയ്​തു. 

Tags:    
News Summary - BCCI had shot down IPL governing council's proposal to move tournment to UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT