Posted On
date_range Updated On
date_range ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത; ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരത്തിൽ മുഴുവൻ സീറ്റിലും പ്രവേശനം
മുംബൈ: ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി20 അന്താരാഷ്ട്ര പരമ്പരക്ക് സ്റ്റേഡിയത്തിലെ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുമെന്ന് റിപ്പോർട്ട്. മെയ് ഒമ്പതിന് ആരംഭിക്കുന്ന മത്സരം ജൂൺ 19തോടെയാണ് അവസാനിക്കുക. നേരത്തെ, ഐ.പി.എൽ പ്ലേ-ഓഫുകളിൽ സ്റ്റേഡിയത്തിലെ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചിരുന്നു.
രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതും മാർഗനിർദേശങ്ങളിൽ ഇളവും വന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ മുഴുവൻ സീറ്റുകളും കാണികളെ അനുവദിക്കാൻ തീരുമാനിച്ചത്.
ന്യൂഡൽഹി, കുടക്, വിശാഖപട്ടണം, രാജ്കോട്ട്, ബംഗളൂരു എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ഇന്ത്യ-സൗത്ത് ആഫ്രിക്ക പോരാട്ടം നടക്കുക. പരമ്പരക്കുള്ള 16 അംഗ സൗത്ത് ആഫ്രിക്കൻ ടീമിനെ ഈയിടെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.