ഐ.പി.എല്ലിൽ 10 ടീമുകൾ; ബി.സി.സി.ഐ അനുമതി നൽകി

അഹമ്മദാബാദ്​: ഐ.പി.എൽ ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്താൻ ബി.സി.സി.ഐ തീരുമാനം. നിലവിൽ എട്ട്​ ടീമുകളാണ്​ ​െഎ.പി.എല്ലിൽ കളിക്കുന്നത്​. 2022 മുതലാവും തീരുമാനം നടപ്പിലാവുക. ബി.സി.സി.ഐ വാർഷിക യോഗത്തിലാണ്​ ഇക്കാര്യത്തിൽ ധാരണയായത്​. എന്നാൽ, പുതുതായി ഏത്​ ടീമുകളാവുംഎത്തുകയെന്ന്​ ബി.സി.സി.ഐ വ്യക്​തമാക്കിയിട്ടില്ല.

2028 ലോസ്​ എയ്​ഞ്ചലസ്​ ഒളിംപിക്​സിൽ ക്രിക്കറ്റ്​ മത്സര ഇനമാക്കണമെന്ന സമ്മർദം ശക്​തമാക്കാൻ ഐ.സി.സിയോട്​ ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്​. കോവിഡ്​ മൂലം പ്രതിസന്ധിയിലായ ആഭ്യന്തര ക്രിക്കറ്റ്​ താരങ്ങൾക്ക്​ അർഹമായ പ്രതിഫലം നൽകുമെന്നും ബി.സി.സി.ഐ അറിയിച്ചു.

കോൺഗ്രസ്​ നേതാവ്​ രാജീവ്​ ശുക്ലയെ ബി.സി.സി.ഐ ​െവെസ്​ പ്രസിഡന്‍റാക്കാനും ബി.സി.സി.ഐ തീരുമാനിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള മഹിം വർമ്മ വിരമിക്കുന്ന ഒഴിവിലേക്കാണ്​ നിയമനം.

Tags:    
News Summary - BCCI AGM: 10-team IPL from 2022 edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.