Posted On
date_range Updated On
date_range ട്വന്റി 20: ഇംഗ്ലണ്ടിനെ തകർത്ത് ബംഗ്ലാദേശ്
ചറ്റോഗ്രാം: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ ട്വന്റി 20യിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലീഷുകാരെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ആറ് വിക്കറ്റിന് 156 റൺസെടുത്തു.
രണ്ട് ഓവർ ശേഷിക്കെ ബംഗ്ലാദേശ് നാലിന് 158ലെത്തി. 30 പന്തിൽ 51 റൺസടിച്ച നജ്മുൽ ഹുസൈൻ ഷാേന്റായാണ് കളിയിലെ കേമൻ. 42 പന്തിൽ 67 റൺസ് നേടി ഓപണറും ക്യാപ്റ്റനുമായ ജോസ് ബട് ലർ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.