അയ്യേ..ഇതെന്ത്​ ആസ്​​ട്രേലിയ; വെറും 62ന്​ പുറത്ത്, ബംഗ്ലദേശിന്​ മുമ്പിൽ തോറ്റമ്പി കംഗാരുക്കൾ

ധാക്ക: ഒരുകാലത്ത്​ ലോകക്രിക്കറ്റിൽ എതിരാളികളില്ലാതെ വിലസിയിരുന്ന ആസ്​ട്രേലിയക്ക്​ വീണ്ടുമൊരു പതനം കൂടി. ബംഗ്ലദേശിൽ ട്വന്‍റി 20 പര്യടനത്തിനെത്തിയ ആസ്​ട്രേലിയക്ക്​ മഹാ​നാണക്കേടോടെ മടക്കം. അഞ്ചു ട്വന്‍റി 20 പരമ്പരയിൽ ആദ്യ മൂന്നുമത്സരവും തോറ്റ്​ ബംഗ്ലദേശിന്​ മുന്നിൽ ആദ്യമായി പരമ്പര അടിയറവ്​ വെച്ച കംഗാരുക്കൾ അഞ്ചാം മത്സരത്തിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്​കോറിന്​ പുറത്തായി നാണക്കേടിന്‍റെ പടുകുഴിയി​ലേക്ക്​ വീണു. ബംഗ്ലദേശ്​ ഉയർത്തിയ 122 റൺസിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്​ വെറും 62 റൺസിന്​ പുറത്താകുകയായിരുന്നു.

3.4 ഓവറിൽ ഒൻപത്​ റൺസിന്​ നാലുവിക്കറ്റ്​ വീഴ്​ത്തിയ ശാക്കിബുൽ ഹസൻ, 12റൺസിന്​ മൂന്നുവിക്കറ്റ്​ വീഴ്​ത്തിയ മുഹമ്മദ്​ സൈഫുദ്ദീൻ, എട്ടുറൺസിന്​ രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ നസും അഹമ്മദ്​ എന്നിവരാണ്​ കംഗാരു ​ഫ്രൈ തയാറാക്കിയത്​. 22 റൺസെടുത്ത മാത്യൂവെയ്​ഡും 17 റൺസെടുത്ത ബെൻ മക്​ഡർമോട്ടും ഒഴികെയുള്ളവർക്കൊന്നും രണ്ടക്കം കടക്കാനായില്ല.

പതിവുപോലെ ബൗളിങ്ങിൽ ഗംഭീരമാക്കിയ ആസ്​ട്രേലിയൻ ബൗളർമാർക്ക്​ മുമ്പിൽ ബംഗ്ലദേശ്​ ബാറ്റ്​സ്​മാൻമാർ വിയർക്കുകയായിരുന്നു. ആദ്യ മൂന്നുമത്സരങ്ങളും പാജയപ്പെട്ട ഓസീസ്​ നാലാം മത്സരത്തിൽ മൂന്നുവിക്കറ്റ്​ ജയവുമായി തിരിച്ചുവന്നിരുന്നു.

വെസ്റ്റിൻഡീസിനെതിരെ പരമ്പര അടിയറവ്​ വെച്ചതിന്​ പിന്നാലെ ബംഗ്ലദേശിലും പരാജയമണഞ്ഞത്​ ട്വന്‍റി 20 ലോകകപ്പിനൊരുങ്ങുന്ന ആസ്​ട്രേലിയയുടെ ചങ്ക്​ തകർക്കുന്നതാണ്​. ഡേവിഡ്​ വാർണർ, ​െഗ്ലൻ മാക്​സ്​വെൽ, ആരോൺ ഫിഞ്ച്​ അടക്കമുള്ള പ്രമുഖരില്ലാതെയെത്തിയ ഓസീസ്​ ടീമിനെ മാത്യൂവെയ്​ഡാണ്​ നയിക്കുന്നത്​.

Tags:    
News Summary - Bangladesh vs Australia, 5th T20I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.