മൂന്നാം ടെസ്റ്റിലും തകർന്ന് ദക്ഷിണാഫ്രിക്ക

സി​ഡ്നി: ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ൾ തോ​റ്റ് പ​ര​മ്പ​ര ന​ഷ്ട​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​വ​സാ​ന മ​ത്സ​ര​ത്തി​ലും ത​ക​ർ​ന്നു. മ​ഴ കാ​ര​ണം ഒ​ന്ന​ര ദി​വ​സം ക​ളി മു​ട​ങ്ങി​യ​തി​നൊ​ടു​വി​ൽ ആ​ഫ്രി​ക്ക​ൻ സം​ഘം ഒ​ന്നാ​മി​ന്നി​ങ്സ് ആ​രം​ഭി​ച്ച് നാ​ലാം​ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ ആ​റ് വി​ക്ക​റ്റി​ന് 149 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഓ​സീ​സ് ഒ​ന്നാ​മി​ന്നി​ങ്സ് നാ​ലി​ന് 475ൽ ​ഡി​ക്ല​യ​ർ ചെ​യ്തി​രു​ന്നു. ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ 326 റ​ൺ​സ് പി​റ​കി​ലാ​ണി​പ്പോ​ഴും സ​ന്ദ​ർ​ശ​ക​ർ. സ​മ​നി​ല പി​ടി​ച്ച് മാ​നം​കാ​ക്കാ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ശ്ര​മ​മെ​ങ്കി​ലും ജ​യ​ത്തോ​ടെ പ​ര​മ്പ​ര തൂ​ത്തു​വാ​രാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​തി​ഥേ​യ​ർ.

Tags:    
News Summary - Australia vs South Africa, 3rd Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.