രോഹിത്​ മടങ്ങി; വിയർത്ത്​ ഇന്ത്യൻ ബാറ്റിങ്​- ഓസീസ്​ ലീഡ്​ പിടിക്കുമോ?


സിഡ്​നി: ആസ്​ട്രേലിയക്കെതിരായ മൂന്നാം ടെസ്​റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത്​ തോൽവി? രണ്ടാം ഇന്നിങ്​സിൽ 407 എന്ന അസാധ്യ വിജയലക്ഷ്യം മുന്നിൽവെച്ച ആതിഥേയർക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ നഷ്​ടമായത്​ വിലപ്പെട്ട്​ രണ്ടു വിക്കറ്റ്​. നന്നായി തുടങ്ങി ഇന്ത്യയെ കൈപിടിച്ചുനടത്തിയ ശുഭ്​മാൻ ഗിൽ 31ലും അർധ ശതകം തികച്ച രോഹിത്​ ശർമ 52ലും മടങ്ങിയതോടെയാണ്​ സിഡ്​നിയിൽ പകരംവീട്ടാമെന്ന ആതിഥേയരുടെ മോഹങ്ങൾക്ക്​ തിരിച്ചടിയായത്​.

നാലാം ദിനം കളി നിർത്തു​േമ്പാൾ രണ്ടു വിക്കറ്റ്​ നഷ്​ടത്തിൽ 98 എന്ന നിലയിലാണ്​ ഇന്ത്യ. ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയുമാണ്​ ക്രീസിൽ. നേരത്തെ ആദ്യ ഇന്നിങ്​സിൽ തകർപ്പൻ സെഞ്ച്വറിയുമായി റെക്കോഡ്​ തൊട്ട സ്​റ്റീവ്​ സ്​മിത്ത്​ ഇത്തവണയും കസറിയതോടെ അതിവേഗമാണ്​ ആസ്​ട്രേലിയ മികച്ച ടോട്ടൽ പടുത്തുയർത്തിയത്​. ഗ്രീൻ 8​4ഉം ലബൂഷെയ്​ൻ 73ഉം റൺസ്​ നേടി ഓസീസ്​ ബാറ്റിങ്ങിന്​ കരുത്തുനൽകി.

വംശീയാധിക്ഷേപം ഒരിക്കലൂടെ മുഴങ്ങിക്കേട്ട സിഡ്​നിയിൽ അവശേഷിച്ച എട്ടുവിക്കറ്റുമായി 300 ലേറെ റൺസ്​ എന്ന റൺമല താണ്ടൽ ശരിക്കും സാഹസമാകും. പതിയെ ബാറ്റുവീശി സമനില പിടിക്കാനായാൽ ആതിഥേയർക്ക്​ തത്​കാലം ആശ്വസിക്കാം. ഇതേ മൈതാനത്ത്​ രണ്ടാം ഇന്നിങ്​സിൽ ചേസ്​ ചെയ്​ത്​ ജയം പിടിച്ച ഏറ്റവും ഉയർന്ന സ്​കോർ 288 ആണെന്നത്​ ചരിത്രം. അതും ദക്ഷിണാ​​ഫ്രിക്കക്കെതിരെ ആസ്​ട്രേലിയ 2006ൽ നേടിയതും.

ആദ്യ ​രണ്ടു ടെസ്​റ്റിൽ ഓരോ ജയം പിടിച്ച്​ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്​ മൂന്നാം അങ്കത്തിൽ ജയം പിടിക്കൽ. ബ്രിസ്​ബേനിൽ നാലാം ടെസ്​റ്റ്​ ജനുവരി 15നാണ്​ ആരംഭിക്കുന്നത്​.

സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടിലെ കാണിക്കൂട്ടത്തിൽ ചിലർ വംശീയാധിക്ഷേപം നടത്തിയതോടെ ഇന്ത്യയുടെ മുഹമ്മദ്​ സിറാജ്​ അംപയർമാർക്ക്​ പരാതി നൽകിയിരുന്നു. ആറു പേരെ പൊലീസെത്തി പുറത്താക്കിയാണ്​ തത്​കാലം പ്രശ്​നം പരിഹരിച്ചത്​. മൂന്നാം ദിനവും വംശീയാധിക്ഷേപം നടന്ന സംഭവത്തിൽ​ രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

ഞായറാഴ്​ച ഇന്ത്യൻ നിരയിൽ മികച്ച പ്രകടനവുമായി കളം നിറഞ്ഞ​ രോഹിത്​ പോരാട്ടം കനപ്പിക്കുമെന്ന്​ പ്രതീക്ഷ നൽകിയെങ്കിലും അർധ സെഞ്ച്വറി പൂർത്തിയാക്കിയ ഉടൻ പുറത്തായത്​ നിരാശ നൽകി. അഞ്ചാം ദിനം ഇന്ത്യൻ നിരയിൽ ബാറ്റുപിടിക്കേണ്ട റിഷഭ്​ പന്തും രവീന്ദ്ര ജഡേജയും പരിക്കുകളുമായി പുറത്താകുകയോ സ്​ഥിരത നഷ്​ടപ്പെടുമെന്ന ആശങ്കയിലാകുകയോ ചെയ്​തത്​ ഓസീസിന്​ പ്രതീക്ഷ നൽകുന്നു.

Tags:    
News Summary - Australia v India: Tourists face tough task to avoid defeat in third Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT