ഇന്ത്യൻ പരമ്പര പാതിവഴിയിൽ നിൽക്കെ ഓസീസ് താരങ്ങളുടെ കൂട്ടമടക്കം തുടരുന്നു

ഡേവിഡ് വാർണർ, ജോഷ് ഹേസ്ൽവുഡ് തുടങ്ങി പ്രമുഖരൊക്കെയും തിരിച്ചുപോയതിനു പിന്നാലെ ആധിയിലായ ആസ്ട്രേലിയയെ കൂടുതൽ പ്രതിസന്ധിയിലാക്കി പിന്നെയും താരമടക്കം തുടരുന്നു. ഏറ്റവും ഒടുവിൽ ആഷ്ടൺ ആഗറാണ് നാട്ടിലേക്ക് മടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിൽ വെസ്റ്റേൺ ആസ്ട്രേലിയക്കൊപ്പം അണിനിരക്കാനായാണ് ആഗർ മടങ്ങിയത്. പരിക്കേറ്റാണ് ​വാർണറും ഹേസ്ൽവുഡും നാട്ടിലെത്തിയത്. ടോഡ് മർഫി, മാറ്റ് കുനെമൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തിയ ആദ്യ ഇലവനിൽ നേരത്തെ തന്നെ ആഷ്ടൺ ആഗർ ഉണ്ടായിരുന്നില്ല.

കഴിഞ്ഞയാഴ്ചയാണ് ആസ്ട്രേലിയ ക്യാപ്റ്റൻ പാറ്റ് കമിൻസ് വ്യക്തിഗത കാരണങ്ങളുടെ പേരിൽ തിരിച്ചുപോയത്. മൂന്നാം ടെസ്റ്റിന് മുമ്പുതന്നെ താരം തിരികെവരുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിട്ടു​ണ്ട്. മാറ്റ് റെൻഷോ, മിച്ചൽ സ്വെപ്സൺ എന്നിവരും നേരത്തെ മടങ്ങിയവരിൽ പെടും. മിച്ചൽ സ്റ്റാർക്, കാമറൂൺ ഗ്രീൻ എന്നിവർ ആദ്യ ​രണ്ട് ടെസ്റ്റിലൂം ഇറങ്ങിയിട്ടുമില്ല.

ആദ്യ രണ്ടു ടെസ്റ്റും ജയിച്ച ഇന്ത്യ ഒരു മത്സരം കൂടി സ്വന്തമാക്കിയാൽ പരമ്പര നേടുമെന്ന് മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും യോഗ്യത ഉറപ്പാക്കും. എന്നാൽ, കരുത്തരിൽ പലരും തിരിച്ചുപോയ ആസ്ട്രേലിയ കടുത്ത പ്രതിസന്ധിയിലാണ്. 

Tags:    
News Summary - Australia Receive Another Blow As Star All-Rounder Returns Home Ahead Of 3rd Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.