'ഈ പര്യടനത്തിലെ ഇന്ത്യയുടെ കണ്ടെത്തൽ'; നടരാജനെ പുകഴ്​ത്തി സാക്ഷാൽ ​മക്​ഗ്രാത്ത്​

സിഡ്​നി: ഇന്ത്യയുടെ ആസ്​ട്രേലിയൻ പര്യടനത്തിൽ അപ്രതീക്ഷിത താരമായത്​ ടി.നടരാജനാണ്​. 2015-16 പര്യടനത്തിൽ ജസ്​പ്രീത് ബുംറയും 2018-19ൽ മായങ്ക്​ അഗർവാളുമായിരുന്നു ഇന്ത്യയുടെ കണ്ടെത്തലെങ്കിൽ ഈ പര്യടനത്തിൽ ടി.നടരാജനാണ്​ ഇന്ത്യയുടെ താരമെന്നാണ്​ പൊതുസംസാരം.

ഈ അഭിപ്രായവുമായി എത്തിയവരിൽ ആസ്​ട്രേലിയൻ ​ഇതിഹാസം ​െഗ്ലൻ മക്​ഗ്രാത്തുമുണ്ട്​. ''നടരാജനിൽ ഞാൻ ആകൃഷ്​ടനാണ്​. ഇന്ത്യയുടെ ആസ്​ട്രേലിയൻ പര്യടനത്തിലെ യഥാർഥ കണ്ടെത്തൽ അവനാണ്​. അദ്ദേഹം ഇതുപോലെ തുടരുമെന്ന്​ പ്രതീക്ഷിക്കാം''. സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടിൽ നടന്ന രണ്ടാം ട്വൻറി 20ക്കിടെ കമൻററി ബോക്​സിലിരുന്നായിരുന്നു മക്​ഗ്രാത്തി​െൻറ അഭിപ്രായ പ്രകടനം.

ആസ്​ട്രേലിൻ ബാറ്റിങ്​ നിരക്ക്​ മുമ്പിൽ ഇന്ത്യൻ ബൗളർമാർ തല്ലുകൊണ്ട്​ മടുത്തപ്പോഴും നടരാജൻ അതിൽ വേറിട്ട്​ നിന്നിരുന്നു. നാലോവറിൽ 20 റൺസ്​ മാത്രം വഴങ്ങിയ നടരാജൻ രണ്ട്​ വിക്കറ്റുകളും വീഴ്​ത്തി. മാൻ ഓഫ്​ ദി മാച്ച്​ ഞാനല്ല, നടരാജനാണ്​ അർഹിക്കുന്നത്​ എന്നായിരുന്നു മത്സരശേഷം ഹാർദിക്​ പാണ്ഡ്യയുടെ പ്രതികരണം. 

Tags:    
News Summary - Australia legend Glenn McGrath heaps praise on T Natarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.