അനായാസം ആസ്ട്രേലിയ; ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്തു

പെ​ർ​ത്ത്: ട്വന്റി ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്കക്കെതിരെ അനായാസജയം കുറിച്ച് ആസ്ട്രേലിയ. ശ്രീലങ്ക ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. 18 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​യും ആ​റു സി​ക്സു​മ​ട​ക്കം 59 റ​ൺ​സെ​ടു​ത്ത മാ​ർ​ക​സ് സ്റ്റോയ്നി​സാണ് ഓസീസിനെ വിജയതീരത്ത് എത്തിച്ചത്.

ടോസ് നേടിയ ആസ്ട്രേലിയ ശ്രീലങ്കയെ  ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മെൻഡിസിനെ നഷ്ടപ്പെട്ടുവെങ്കിലും ഓ​പ​ണ​ർ പാ​തും നി​സ​ൻ​ക​യും (45 പ​ന്തി​ൽ 40) അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ച​രി​ത് അ​സ​ല​ങ്ക​യും (25 പ​ന്തി​ൽ 38 നോ​ട്ടൗ​ട്ട്) മി​ക​വു​കാ​ട്ടി​യ​പ്പോ​ൾ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന് 157 എന്ന മാന്യമായ ടോട്ടലിൽ ലങ്കയെത്തി.

മറുപടി ബാറ്റിങ്ങിൽ സ്റ്റോണിസിന്റെ കരുത്തിൽ അനായാസം ആസ്ട്രേലിയ ലങ്കൻ സ്കോർ പിന്തുടർന്നു. 31 റൺസുമായി ആരോൺ ഫിഞ്ചും സ്റ്റോണിസിന് പിന്തുണ നൽകി. 

Tags:    
News Summary - Australia beat Sri Lanka by seven wickets T20 World Cup super 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.