ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഓസീസ്

ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ട്വന്റി20 മത്സരവും ജയിച്ച ആസ്ട്രേലിയ പരമ്പര 3-0ത്തിന് തൂത്തുവാരി. ഞായറാഴ്ച മൂന്നാം മത്സരത്തിൽ ഓസീസ് അഞ്ചു വിക്കറ്റിനാണ് ആതിഥേയരെ തോൽപിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റിന് 190 റൺസെടുത്തു.

മറുപടിയിൽ 13 പന്ത് ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ ലക്ഷ്യംകണ്ടു. എട്ടു ഫോറും ആറു സിക്സുമടക്കം 48 പന്തിൽ 91 റൺസെടുത്ത ഓസീസ് ബാറ്റർ ട്രാവിസ് ഹെഡാണ് കളിയിലെ കേമൻ. ജോഷ് ഇൻഗ്ലിസ് 22 പന്തിൽ 42 റൺസടിച്ചു. 21 പന്തിൽ 37 റൺസുമായി മാർകസ് സ്റ്റോയ്നിസ് പുറത്താവാതെ നിന്നു. 21 പന്തിൽ 48 റൺസെടുത്ത ഡെനോവൻ ഫെരേരയാണ് ദക്ഷിണാഫ്രിക്കൻ ടോപ് സ്കോറർ. ഓസീസിനായി സീൻ അബോട്ട് നാലും സ്റ്റോയ്നിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Aussies swept the Twenty20 series against South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.