കൊളംബോ: ശ്രീലങ്കയിൽ രാഷ്ട്രീയ കാലുഷ്യം തുടരുന്ന പശ്ചാത്തലത്തിൽ ആഗസ്റ്റ് അവസാനം ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി യു.എ.ഇയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ.
ശ്രീലങ്കൻ ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡി. സിൽവയാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ഏഷ്യാകപ്പ് യു.എ.ഇയിൽ നടക്കാനാണ് കൂടുതൽ സാധ്യതയെന്ന് അദ്ദേഹം വാർത്ത ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ഔദ്യാഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് കരുതുന്നത്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ആണ് നിലവിൽ എ.സി.സി തലവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.