ഇത്​ ലാസ്​റ്റ്​ വാണിങ്, ഇനി 'മങ്കാദിങ്​' ; ബാറ്റ്​സ്​മാൻമാർക്ക്​ മുന്നറിയിപ്പുമായി അശ്വിൻ

ദുബൈ: ''ഒരു കാര്യം വ്യക്തമാക്കാം. ഇത്​ ഇൗ സീസണിലെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്​. ഒൗദ്യോഗികമായി തന്നെ പറയാം. പിന്നെ കുറ്റപ്പെടു​ത്തരുത്​'' -ആർ. അശ്വിൻ കാര്യമായി തന്നെയാണ്​. ത​െൻറ നല്ലമനസ്സുകൊണ്ട്​ മാത്രം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സി​െൻറ ആരോൺ ഫിഞ്ചിനെ 'മങ്കാദിങ്ങിലൂടെ' പുറത്താക്കാതെ ലൈഫ്​ നൽകിയ ഡൽഹി കാപിറ്റൽസ്​ ബൗളർ ആർ. അശ്വി​െൻറ ഏറ്റവും പുതിയ ട്വീറ്റാണിത്​. പന്തെറിയും മു​േമ്പ ക്രീസ്​ വിട്ട്​ ഒാടുന്ന നോൺസ്​ട്രൈക്കർ എൻഡിലെ ബാറ്റ്​സ്​മാൻമാർക്കെല്ലാമുള്ള മുന്നറിയിപ്പ്​. ഇനി ത​െൻറ മുന്നിൽ ആരെങ്കിലും ഇൗ പണിയെടുത്താൽ 'മങ്കാദിങ്​' നടത്തി പുറത്താക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പ്​.

മുൻ സീസണുകളിൽ ​മങ്കാദിങ്​ ഒൗട്ടിലൂടെ വിവാദ നായകനായ അശ്വിൻ അക്കാര്യം ആവർത്തിക്കുന്നതിൽ തനിക്ക്​ ഒരു മടിയുമില്ലെന്നാണ്​ ഫിഞ്ചിന്​ താക്കീത്​ നൽകി പ്രഖ്യാപിക്കുന്നത്​. ​തിങ്കളാഴ്​ചത്തെ കളിക്കിടയിലായിരുന്നു മൂന്നാം ഒാവറിനിടയിൽ അശ്വി​െൻറ ആക്​ഷൻ പൂർത്തിയാവും മു​േമ്പ ഫിഞ്ച്​ ക്രീസ്​ വിട്ട്​ ​ഒാടിയത്​. ഇത്​ കണ്ട ബൗളർ പന്തെറിയാതെ നിർത്തി ഫിഞ്ചിനെ ഒന്ന്​ നോക്കി, ഒരു ചിരിയും പാസാക്കിയാണ്​ താക്കീത്​ നൽകിയത്​. കഴിഞ്ഞ സീസണിൽ പഞ്ചാബ്​ ക്യാപ്​റ്റനായിരിക്കിക്കെ രാജസ്ഥാൻ താരം ജോസ്​ ബട്​ലറെ പുറത്താക്കി അശ്വിൻ വിവാദം സൃഷ്​ടിച്ചിരുന്നു.

ഇൗ സീസണിൽ ഡൽഹി കോച്ച്​ റിക്കി പോണ്ടിങ്​ മങ്കാദിങ്​ വിലക്കി. അശ്വിനുമായി ഇക്കാര്യം സംസാരിച്ചെന്നും മങ്കാദിങ്​ അനുവദിക്കില്ലെന്നും യു.എ.ഇയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഫിഞ്ചിനെതിരെ അശ്വി​െൻറ ആക്​ഷൻ കണ്ട ​േപാണ്ടിങ്​ ചിരിക്കുന്ന ദൃശ്യവും കാണാമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.